പൂണെ: നാലുപേരുടെ ജീവനെടുത്ത പൂണെ മിനിബസ് തീപ്പിടിത്തം ആസൂത്രിതതമെന്ന് പോലീസ്. ഡ്രൈവർ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണിതെന്ന് പൂണെ പോലീസ് വ്യക്തമാക്കി. പൂണെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ നാല് ജീവനക്കാരാണ് കമ്പനിയുടെ ബസ്സിന് തീപ്പിടിച്ച് വെന്തുമരിച്ചത്.നിരന്തരമായ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് പ്രതിയായ ഡ്രൈവർ കുറ്റം സമ്മതിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ബെൻസീൻ ലായനിയും തീപ്പെട്ടിയും ഉപയോഗിച്ചാണ് ഡ്രൈവർ ബസ് അഗ്നിക്കിരയാക്കിയത്. തീ പടർന്നതോടെ ഇയാൾ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് എടുത്തുചാടി. 200 മീറ്ററോളം മുന്നോട്ട് നീങ്ങിയ വാഹനം ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. മിനിബസിൽ യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാരിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന മോശം പെരുമാറ്റത്തെ തുടർന്നാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നീങ്ങിയതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.പൂണെയിലെ ഹിഞ്ചേവാഡി പ്രദേശത്ത് ബുധനാഴ്ച രാവിലെ 7:45 ഓടെയായിരുന്നു സംഭവം. ഒരു ഗ്രാഫിക്സ് ഡിസൈൻ സ്റ്റാർട്ടപ്പിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന് ഓഫീസിലേക്കുള്ള യാത്രാമധ്യേ തീപിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഡ്രൈവറുടെ പരസ്പരവിരുദ്ധമായ മൊഴികൾ സംശയമുളവാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകമാണെന്ന് ബോധ്യമായത്.
നാല് ജീവനെടുത്ത പുണെ മിനി ബസ് തീപിടിത്തം ആസൂത്രിതം: ഡ്രൈവർ പോലീസ് പിടിയിൽ, ജീവനക്കാരുടെ മോശം പെരുമാറ്റം വൈരാഗ്യത്തിന് കാരണമായി, കൃത്യം നടത്തിയത് ബെൻസീൻ ലായനിയും തീപ്പെട്ടിയും ഉപയോഗിച്ച്
YOU MAY ALSO LIKE
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം