BREAKING NEWS

സര്‍വേയര്‍മാർക്കുള്ള പ്രൊമോഷൻ പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്‍സി, അബദ്ധം മനസ്സിലായതോടെ പരീക്ഷ റദ്ധാക്കി

· · 1 min read
Share: Copied!

തിരുവനന്തപുരം:സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്‍സി. ഇന്ന് നടന്ന പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു.

ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്‍സി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പിഎസ്‍സി വ്യക്തമാക്കുന്നു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026