BREAKING NEWS

ബിൽ ചട്ടപ്രകാരം, ജെപിസിക്ക് വിടാം- അമിത് ഷാ, എന്തിനാണ് അനാവശ്യ തിടുക്കമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി, തൃണമൂൽ അം​ഗങ്ങൾ ബിൽ കീറിയെറിഞ്ഞു, അമിത് ഷായ്ക്ക് നേരെ ബില്ലെറിഞ്ഞ് പ്രതിപക്ഷം!! ജയിലിലായാൽ മന്ത്രി പദവി നഷ്ടമാകുന്ന ബില്ലിൽ കടുത്ത പ്രതിഷേധം

· · 1 min read
Share: Copied!

ന്യൂഡൽഹി: ജയിലിലായാൽ ഇനി പ്രധാനമന്ത്രിയായാലും മന്ത്രിയായാൽ പോലും പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അമിത് ഷാ അവതരിപ്പിച്ചതിനെ തുടർന്ന് കടുത്ത പ്രതിഷേധം. തൃണമൂൽ അം​ഗങ്ങൾ ബിൽ കീറിയെറിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസിയും ഭരണഘടനയെ തകർക്കുന്ന ബില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.

സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നത്. പാർലമെൻ്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണ്. നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ബില്ല് കീറിയെറിഞ്ഞ് കൊണ്ട് പറഞ്ഞു. ബില്ല് അംഗങ്ങൾക്ക് നൽകിയില്ലെന്ന ചൂണ്ടിക്കാട്ടിയ എൻകെ പ്രേമചന്ദ്രൻ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബിൽ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബിൽ ചട്ടപ്രകാരമാണ് എന്നായിരുന്നു അമിത് ഷായുടെ വിശദീകരണം.

എന്നാൽ ഫെഡറൽ സംവിധാനം തകർക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. ബിൽ അവതരണത്തെ തുടർന്ന് നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്. ബിൽ അവതരണത്തിനിടെ സഭയിൽ കയ്യാങ്കളി വരെയെത്തി. ബഹളത്തെ തുടർന്ന് സഭ 3 മണി വരെ നിർത്തിവെച്ചു. അമിത് ഷായ്ക്ക് നേരെ ബില്ലെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

‘ഇന്ന് 18–ാം തീയതി, ഇന്നലെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി, എന്നെ ഭീഷണിപ്പെടുത്തി, നാളെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം, അല്ലെങ്കിൽ ഇവിടെയെല്ലാം നാറ്റിക്കും, ഇവിടെ വന്ന് തലതല്ലിച്ചാകുമെന്ന് ഭീഷണി- മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തു ചെയ്യും ദൈവമേ’…

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026