BREAKING NEWS

ചർച്ചകളല്ല നിയമപോരാട്ടമാണ് തമിഴനാട് ഇതുവരെ സ്വീകരിച്ചത്, മുഖ്യമന്ത്രി തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണം, കര്‍ണാടകയുമായി ഒരു ചര്‍ച്ചയും വേണ്ട, വിജയ്‌ക്കെതിരെ പ്രതിഷേധം

· · 1 min read
Share: Copied!

ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടക സന്ദര്‍ശിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ തീരുമാനത്തിനെതിരെ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി.

സർവകക്ഷിയോഗം ചേരണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി തല കൂടിക്കാഴ്ച തമിഴ്നാടിന് തിരിച്ചടി ആകുമെന്ന് ഇപിഎസ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് വിജയ്- ഡി.കെ.ചർച്ച തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാടിന് സുപ്രീം കോടതി ഉത്തരവിന് ആനുപാതികമായുള്ള വെള്ളം ഇപ്പോൾ വിട്ടുനൽകുന്നില്ല. ഇതിന് പുറമേ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. ഈ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രിയ കാണാന്‍ വിജയ് താൽപര്യം അറിയിച്ചത്.

ഈ ദിവസങ്ങളിൽ കന്നട സംഘടനകളുടെ പ്രതിഷേധം മൂലം തമിഴ്നാട് ബസുകൾ ഹൊസൂരിലെത്തി സർവീസ് നിർത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയിലാണ് തമിഴ്നാടിന്റെ പതിവ് രീതിയ്ക്ക് വിരുദ്ധമായാണ് വിജയുടെ നീക്കം. മുൻപും കർണാടക ചർച്ചയ്ക്ക് തയ്യാറായെങ്കിലും വാക്കുകൾ പാലിക്കപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിജയ് സന്ദർശനം എതിർക്കപ്പെടുന്നത്. ഏതെങ്കിലും തലത്തിൽ തിരിച്ചടിയുണ്ടായാൽ അത് വിജയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന നിരീക്ഷണം ടിവികെയിലുമുണ്ട്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026