BREAKING NEWS

സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ കോൺ​ഗ്രസ് സ്ഥാനാർഥിയുടെ വീട്ടിലെത്തി പണം വാ​ഗ്ദാനം ചെയ്തു, നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുനിൽ മോഹനടക്കം നാലു പേർക്കെതിരെ കേസ്

· · 1 min read
Share: Copied!

പാലക്കാട്: തദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്‌തെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർഥിയുമായ സുനിൽ മോഹനും അടക്കം നാല് പേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തത്. പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കൾ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പോലീസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് ശേഷം വിശദമായി റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. വിഷയത്തിൽ ബിജെപി നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകി.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ പൂർത്തിയായതോടെ പാലക്കാട് നഗരസഭയിൽ 181 പേരാണ് മത്സരരംഗത്തുള്ളത്. 89 പുരുഷന്മാരും 92 സ്ത്രീകളും ഇതിൽപ്പെടും. നഗരസഭയിലെ 53 വാർഡുകളിലാണ് മത്സരം. 82 പേർ നാമനിർദേശപത്രിക പിൻവലിച്ചു. രണ്ട് പേരുടെ പത്രിക തള്ളി.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026