BREAKING NEWS

ഇറച്ചിക്കടയില്‍ ബീഫ് വിറ്റുവെന്നാരോപണം, അക്രമം അഴിച്ചുവിട്ട് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍, പിക്ക് അപ് വാന്‍ കത്തിച്ചു, കാറും സ്കൂട്ടറും അടിച്ചുതകര്‍ത്തു, ഒഡിഷയില്‍ നിരോധനാജ്ഞ

· · 1 min read
Share: Copied!

ഭുവനേശ്വർ: ഒഡീഷയിലെ റീജന്റ് മാർക്കറ്റ് പ്രദേശത്ത് ബീഫ് വിൽപനയെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് നയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സുന്ദർഗഢ് നഗരത്തിൽ നിയന്ത്രണങ്ങൾ തുടരുന്നു. പ്രദേശത്ത് ബി.എൻ.എസ് വകുപ്പ് 163 പ്രകാരം ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കുകയും ചെയ്തു. മുൻകരുതൽ നടപടിയായി നഗരത്തിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. റീഗന്റ് മാർക്കറ്റ് ഭാഗത്ത് സംഘർഷം റിപ്പോർട്ട് ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

നാരി കല്യാൺ കേന്ദ്രത്തിന് സമീപമുള്ള ഇറച്ചിക്കടയിൽ ബീഫ് വിൽക്കുകയാണെന്നാരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമണം നടത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സംഘർഷത്തിനിടെ അക്രമിസംഘം പിക്ക് അപ് വാൻ കത്തിക്കുകയും ഒരു കാറും സ്കൂട്ടറും നശിപ്പിക്കുകയും ചെയ്തു. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചതായി സുന്ദർഗഡ് കലക്ടർ ശുഭാങ്കർ മൊഹാപത്ര സ്ഥിരീകരിച്ചു.

സുരക്ഷാ കാരണങ്ങളാൽ സ്കൂളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. അതിനുശേഷം സമാധാന സമിതി രൂപീകരിച്ച് അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യും. പ്രദേശത്തുടനീളം ക്രമസമാധാനം നിലനിർത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026