BREAKING NEWS

‘നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു, ഒരടി പിന്നോട്ടില്ല’ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സാന്ദ്രാ തോമസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാര്‍ക്കെതിരായി  നടത്തിയ പരാമര്‍ശത്തില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന്‌ നിര്‍മാതാവ് സാന്ദ്രാ തോമസ്. അഭിമുഖത്തിലെ തന്റെ പരാമര്‍ശത്തിനെതിരേ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സാന്ദ്ര നിലപാട് വ്യക്തമാക്കിയത്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.’നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പറഞ്ഞതില്‍നിന്ന് ഒരടി പിന്നോട്ടില്ല. കേസ്‌ നിയമപരമായി നേരിടും. വാര്‍ത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം നിയമസംവിധാനങ്ങളില്‍നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല. കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും’, സാന്ദ്രാ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിര്‍മാതാവും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമായ എന്‍.എം. ബാദുഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സാന്ദ്രാ തോമസിന്റെ പ്രതികരണം. ‘പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അടച്ചാക്ഷേപിച്ച് ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖം നല്‍കിയതില്‍ നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരേ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്‌ യൂണിയന്‍ നിയമനടപടികള്‍ ആരംഭിച്ചു’, എന്നായിരുന്നു ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ പ്രസിഡന്റാണ് ബാദുഷ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ മോശക്കാരാക്കുന്ന പ്രസ്താവനയാണ് സാന്ദ്രാ തോമസ് നടത്തിയതെന്നാണ് യൂണിയന്റെ ആരോപണം. അഭിഭാഷക ശ്രുതി ഉണ്ണി കൃഷ്ണന്‍ മുഖേന എറണാകുളം സബ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തുവെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷിബു ജി. സുശീലന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. 50 ലക്ഷം രൂപയാണ് സാന്ദ്രയില്‍നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026