BREAKING NEWS

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് വിലക്ക്; ഡൽഹി സമര ചിത്രങ്ങൾ നീക്കാൻ നിർദേശം, വിവാദം

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട് വിവാദം. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നിശ്ചയിച്ച പ്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായും പ്രദർശനത്തിനായി എത്തിച്ച ചിത്രങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങളാണ് പ്രദർശനത്തിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന.

പ്രദർശനത്തിലെ ചില ചിത്രങ്ങൾ അനുചിതമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതായും ദേശീയ പതാകയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റെയ്‌ഹാൻ വാദ്ര പറഞ്ഞു. എന്നാൽ ഈ നിർദേശം പൂർണമായും നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ബിക്കാനീർ ഹൗസിൽ നിശ്ചയിച്ച ചിത്രപ്രദർശനം ഭാഗികമായി മാത്രമേ നടത്താനാകൂവെന്നും റെയ്‌ഹാൻ അറിയിച്ചു. അവിടെ പ്രദർശിപ്പിക്കാൻ കഴിയാത്ത ചിത്രങ്ങൾ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട അധികൃതരുടെ നടപടിയും റെയ്‌ഹാൻ വാദ്രയുടെ പ്രതികരണവും ഡൽഹിയിൽ പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026