BREAKING NEWS

കേരള ചരിത്രത്തില്‍ ആദ്യം… കെഎസ്ആർടിസിക്ക് പുതിയ ബസ് സംഭാവന നല്‍കി സ്വകാര്യ വ്യക്തി, ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി, തീരുമാനം സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത്

· · 1 min read
Share: Copied!

അങ്കമാലി: സാമ്പത്തിക പ്രതിസന്ധിക്കിടെ കെ.എസ്.ആർ.ടി.സിക്ക് സഹായവുമായി സ്വകാര്യ വ്യക്തി രംഗത്ത്. പുതിയ ബസ് വാങ്ങി നൽകിയാണ് അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസിന്റെ വേറിട്ട സഹായം. ബസ് വാങ്ങാനുള്ള പണത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. മുഖ്യമന്ത്രി ഈ ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറി.

താൻ അങ്കമാലിക്കാരനായതിനാൽ ഈ ബസ് അങ്കമാലി ഡിപ്പോയ്ക്ക് തന്നെ നൽകണമെന്ന അഭ്യർത്ഥന ജോസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ആരെങ്കിലും ബസ് സംഭാവന നൽകിയാൽ നന്നായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാണ് ബസ് വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ജോസ് വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ആദ്യമായാണ് സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകുന്നത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് ഒരു വ്യക്തി ബസ് സംഭാവന ചെയ്യുന്നത് മുൻപ് അനുഭവമില്ലാത്ത കാര്യമാണെന്നും കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും വലിയ ആശ്വാസമാണെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026