LATEST UPDATES

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

· · 1 min read
Share: Copied!

പ്രിൻസ് പിക്‌ചേഴ്‌സും നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയുമായി കൈകോർക്കുന്ന പുതിയ ഫാമിലി എന്റർടെയ്‌നർ ഒരുങ്ങുന്നു. സിങ്കം 2, സർദാർ എന്നിവയുൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലുള്ള നിർമ്മാണ സ്ഥാപനമായ പ്രിൻസ് പിക്‌ചേഴ്‌സ്, അവരുടെ അടുത്ത വമ്പൻ ചിത്രം പ്രഖ്യാപിച്ചു. നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഗ്രാൻഡ് ഫാമിലി എന്റർടെയ്‌നർ ആണ് ഇത്തവണ പ്രിൻസ് പിക്ചേഴ്സ് ഒരുക്കുന്നത്. എസ് ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ഫാമിലി , ഇമോഷൻ, ഹീറോയിസം എന്നിവയുടെ ഒരു മഹത്തായ ആഘോഷം ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ശക്തമായ കുടുംബ മൂല്യങ്ങൾ, മനസ്സ് നിറക്കുന്ന വിനോദം, പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഹീറോയിസം എന്നിവ വലിയ സ്‌ക്രീനിൽ എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രോജക്ട് ആണ് പ്രിൻസ് പിക്ചേഴ്സ് ഇതിലൂടെ എത്തിക്കുന്നത്. കാർത്തി, മോഹൻ രാജ എന്നിവർ തമ്മിലുള്ള ഒരു പുതിയ സഹകരണത്തെ കൂടിയാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്.കരിയറിൽ നിരവധി തവണ ഫാമിലി സൂപ്പർ ഹിറ്റുകൾ നൽകിയിട്ടുള്ള നടൻ കാർത്തി, ഫാമിലി എൻ്റർടെയിനർ എന്ന വിഭാഗത്തിലെ ചിത്രങ്ങളിലേക്ക് ഇതിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിൽ, ഈ ചിത്രം എല്ലാവരുടെയും പ്രിയപ്പെട്ട നടനെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തനി ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ മോഹൻ രാജ, ഈ പ്രഖ്യാപനത്തോടെ സിനിമാ മേഖലയിലെ തന്റെ 25-ാം വാർഷികം ആഘോഷിക്കുന്നു. ആരാധകരിൽ നിന്നും സിനിമാ വ്യവസായത്തിൽ നിന്നും വലിയ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന ഈ സംവിധായകന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്.
ചിത്രത്തിൽ ഒരു വലിയ താരനിരയും ശക്തമായ സാങ്കേതിക സംഘവും ഉണ്ടാകും എന്നും, ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, റിലീസ് പ്ലാനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. “ഒരു പുതിയ യാത്ര ആരംഭിക്കുന്നു.” എന്നാണ് ഈ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് പ്രിൻസ് പിക്ചേഴ്സ് കുറിച്ചത്. പിആർഒ : ശബരി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026