BREAKING NEWS

ആര്‍എസ്എസിന്റെ ബുദ്ധിമാനും കഠിനാധ്വാനിയുമായ നേതാവ്, ജീവിതം സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി നീക്കിവച്ചയാൾ, വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണം, മോഹന്‍ ഭാഗവതിനെ വാനോളം പുകഴ്ത്തി നരേന്ദ്രമോഡി

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ജന്മദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു നൂറ്റാണ്ട് പിന്നിട്ട ആര്‍എസ്എസിന്റെ ചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ കാലഘട്ടത്തെ നയിച്ച മേധാവിയാണ് മോഹന്‍ ഭാഗവത് എന്നാണ് നരേന്ദ്രമോദിയുടെ പ്രതികരണം. ആര്‍എസ്എസിന് ബുദ്ധിമാനും കഠിനാധ്വാനിയുമായ ഒരു നേതാവുണ്ടെന്നും ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭൗതികമായി ഏറെ ഉയര്‍ന്നവ്യക്തിയും സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്ന നേതാവുമാണ് മോഹന്‍ ഭാഗവത്. തന്റെ ജന്മം സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി നീക്കിവയ്ക്കുകയും ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ആര്‍എസ്എസ് മേധാവി എന്നും പ്രധാനമന്ത്രി പറഞ്ഞു.

മൃദുഭാഷിയായ മോഹന്‍ ഭാഗവത് എല്ലാവരെയും കേള്‍ക്കാന്‍ തയ്യാറാകുന്ന വ്യക്തിയാണ്. ഒരു വിഷയത്തില്‍ കാഴ്ചപ്പാട് രൂപീകരിക്കുന്നതില്‍ ഭാഗവതിലെ കേള്‍വിക്കാരന് വലിയ പങ്കുണ്ട്. സര്‍സംഘചാലക് എന്നത് ഒരു സംഘടനാപരമായ ഉത്തരവാദിത്തത്തേക്കാള്‍ മുകളിലുള്ള ഒന്നാണ്. സാധാരണക്കാരായ വ്യക്തികൾക്ക് ആപ്രാപ്യമായ പദവി. വ്യക്തിപരമായ ത്യാഗം, ലക്ഷ്യത്തെ കുറിച്ചുള്ള വ്യക്ത, രാജ്യത്തോടുള്ള പ്രതിബദ്ധത എന്നിവയും പദവിയില്‍ ഏറെ പ്രധാനമാണ്. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ മോഹന്‍ ഭാഗവതിന് കഴിഞ്ഞിട്ടുണ്ടെന്നും മോദി ആശംസ സന്ദേശത്തില്‍ പറയുന്നു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026