BREAKING NEWS

ക്ഷേ​ത്ര​ത്തി​നുള്ളിൽ കടന്ന് പ​ട്ടു​ട​യാ​ട​യി​ൽ മു​ള​കു​പൊ​ടി വിതറി ക​ഴ​കം ജോ​ലി ചെ​യ്യു​ന്ന വയോധികയുടെ മുഖത്തു  അമർത്തി, പിന്നാലെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമം, നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ മോഷണം പൊളിഞ്ഞു, പൂജാരി അറസ്റ്റിൽ, പിടിയിലായത് കൊലക്കേസിലും ക്രിമിനൽ കേസിലും പ്രതിയായിരുന്നയാൾ

· · 1 min read
Share: Copied!

പ​ത്ത​നം​തി​ട്ട: ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി കഴകം ജോലിക്കാരിയുടെ സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച കേസിൽ പൂ​ജാ​രി​ അ​റ​സ്റ്റിൽ. ഇ​ല​ന്തൂ​ർ പൂ​ക്കോ​ട് ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം മെ​ട്ട​യി​ൽ വീ​ട്ടി​ൽ എം.​പി. ബി​ജു​മോ​ൻ (52) ആ​ണ് ഇ​ല​വും​തി​ട്ട പോ​ലീ​സി​ൻറെ പി​ടി​യി​ലാ​യ​ത്. ഉ​ള്ള​ന്നൂ​ർ പു​ലി​ക്കൂ​ട്ടി​നാ​ൽ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വമുണ്ടായച്. ക്ഷേ​ത്ര​ത്തി​ൽ ക​ഴ​കം ജോ​ലി ചെ​യ്യു​ന്ന വി​ജ​യ​മ്മ​യു​ടെ (63)-യുടെ മാലയാണ് പൂജാരി മോഷ്ടിക്കാൻ ശ്രമിച്ചത്. പ​തി​വു​പോ​ലെ ക്ഷേ​ത്രം തു​റ​ന്ന് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​മ്മ. ഇതിനിടെ ക്ഷേ​ത്ര​ത്തി​ന് കു​റ​ച്ചു​മാ​റി ഇ​രു​ച​ക്ര​വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ശേ​ഷം റ​ബ​ർ​ത്തോ​ട്ടം വ​ഴി ഉ​ള്ളി​ലെ​ത്തി​യ പ്ര​തി ക്ഷേ​ത്ര​ത്തി​ലെ പ​ട്ടു​ട​യാ​ട​യി​ൽ മു​ള​കു​പൊ​ടി ത​ട്ടി​യി​ട്ട് വി​ജ​യ​മ്മ​യു​ടെ മു​ഖ​ത്തും കണ്ണിലും പൊടി വിതറി അ​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ച്ചു. തു​ട​ർ​ന്ന് സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യ​മ്മ കു​ത​റി​മാ​റി ബ​ഹ​ളം​വ​ച്ചു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി​യെ ത​ട​ഞ്ഞു​വെ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിൽ പോ​ലീ​സ് വി​ജ​യ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക​ക്കേ​സി​ലും കോ​യി​പ്പു​റം സ്റ്റേ​ഷ​നി​ലെ മ​റ്റൊ​രു ക്രി​മി​ന​ൽ​കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബിനുവിന് ഓണക്കോടി കോൺസ്റ്റബിളിന്റെ വക, പോലീസുകാർക്കെടുത്ത വസ്ത്രങ്ങളുടെ കൂട്ടത്തിൽ ഒന്ന് ഇഡി ആക്രമണക്കേസിലെ പ്രതിക്കും!! ആഘോഷം സ്റ്റേഷൻ ചുമതല വഹിക്കുന്ന ഇടതുസംഘടനാ നേതാവ് ആർ. പ്രശാന്തിന്റെ അറിവോടെ- സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026