BREAKING NEWS

ദുരൂഹം ഈ രാജി!! രണ്ടുവരിയിൽ ആയുരാരോ​ഗ്യം നേർന്ന് പ്രധാനമന്ത്രിയുടെ പോസ്റ്റ്, യാത്രയയപ്പും വിടവാങ്ങൽ പ്രസം​ഗവുമില്ല, ജഗദീപ് ദൻകറിൻറെ രാജിക്ക് രാഷ്ട്രപതിയുടെ അം​ഗീകാരം

· · 1 min read
Share: Copied!

ന്യൂഡൽഹി: ദുരൂഹതകൾ ബാക്കിവച്ച് ഉപരാഷ്ട്രപതി പദത്തിൽ നിന്നുള്ള ജഗദീപ് ദൻകറിൻറെ രാജിക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ജഗദീപ് ധനകർ രാജി വെച്ചതായി ഔദ്യോ​ഗികമായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷൻ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്.

അതേസമയം ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടർന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചിരുന്നു. ഇതിനിടെ ജജഗദീപ് ധൻകറിന് നല്ല ആരോഗ്യം നേർന്ന് പ്രധാനമന്ത്രി രണ്ടുവാക്കുകളിൽ ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം കിട്ടിയിട്ടുണ്ടെന്നും മോദി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

ഇതിനിടെ ജഗദീപ് ധൻകറിന് യാത്രയയപ്പ് നൽകാത്തതും പ്രതിപക്ഷത്തിനിടെയിൽ ചർച്ചയാകുകയാണ്. ജഗദീപ് ധൻകറിൻറെ വിടവാങ്ങൽ പ്രസംഗവും ഉണ്ടായില്ല. ഉപരാഷ്ട്രപതിയുടെ രാജിയിൽ കൂടുതൽ വിശദീകരണം നൽകാതെ ആരോ​ഗ്യ പ്രശ്നങ്ങളെന്നു പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുകയാണ്.

അതേസമയം ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ഏറെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തമല്ല. കൂടാതെ കിരൺ റിജ്ജുവിന്റേയും ജെപി നദ്ദയുടേയും പേരുകൾ ഉപരാഷ്ട്രപതിയുടെ രാജിക്കു പിന്നിൽ ഉയർന്നു കേൾക്കുന്നുണ്ട്.

രാവിലെ മുതൽ സഭയെ നിയന്ത്രിച്ചിരുന്ന ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ ഇന്നലെ രാത്രിയാണ് സാമൂഹ്യമാധ്യമത്തിലൂടെ രാജി വച്ചവിവരം അറിയിച്ചത്. ആരോ​ഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ​ഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റം​ഗങ്ങൾക്കും നന്ദി പറഞ്ഞു. മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം.

മണിക്കൂറുകൾ മുൻപുവരെ കാര്യങ്ങൾ നിയന്ത്രിച്ചു, പിന്നാലെ അപ്രതീക്ഷിത രാജി!! പിന്നിൽ നദ്ദയും റിജിജുവും? ജഗ്ദീപ് ധൻകർ വിളിച്ച യോഗമായതിനാൽ ഇരുവരും പങ്കെടുത്തില്ല

BREAKING NEWS
എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്
31 Oct 2026
BREAKING NEWS
"അത് വക്കീൽ നോക്കിക്കോളും", വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി, എഫ്ഐആറില്‍ പ്രതിയെ മാറ്റി 30കാരനാക്കി പൊലീസ്, ആരോപണവുമായി കുടുംബം
31 Oct 2026
BREAKING NEWS
ചെറിയൊരു ബോട്ടിലെത്തിയ അക്രമികൾ എം.ടി. ലൂയിസ് 1-ന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ചശേഷം കടന്നുകളഞ്ഞു!! ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആദ്യമായി ലിംപെറ്റ് മൈനുകൾ ഉപയോ​ഗിച്ച് ഇറാൻ, കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം, ആക്രമിക്കപ്പെട്ട കപ്പലിൽ 27 ഇന്ത്യക്കാർ, എല്ലാവരും സുര...
31 Oct 2026
BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026