BREAKING NEWS

അയ്യപ്പദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ അയ്യപ്പദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്. മേയില്‍ ഇടവമാസ പൂജയ്ക്ക്‌ ദര്‍ശനത്തിനെത്താനാണ് ആലോചന. ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം.മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പോലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. സുരക്ഷാ- താമസ സൗകര്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്.

പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു.പമ്പയില്‍നിന്ന് സന്നിധാനംവരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നു. നിലയ്ക്കല്‍വരെ ഹെലികോപ്റ്ററില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്.രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല.

ഇടവമാസ പൂജയ്ക്കിടെ മേയ് 17-നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം.രാഷ്ട്രപതിയുടെ ദര്‍ശനവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക അറിയിപ്പാണ് ലഭിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റ് ഡിപ്പാര്‍ട്‌മെന്റില്‍(പൊളിറ്റിക്കല്‍)നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പത്തംതിട്ട ജില്ലാ കളക്ടര്‍ അടക്കം അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏത് ദിവസമായിരിക്കും ദര്‍ശനത്തിന് സൗകര്യം എന്നും ആരാഞ്ഞിട്ടുണ്ട്. മേയ് 14 മുതല്‍ 19 വരെ നടതുറന്നിരിക്കും. ആ ദിവസങ്ങള്‍ സൗകര്യപ്രദമാണെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളിലെ ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026