CRIME

​ഗർഭിണിയായ യുവതിയെ ഓടുന്ന ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമം, ശുചിമുറിയിൽ കയറി രക്ഷപെടാൻ ശ്രമിച്ച 36കാരിയെ ട്രെയിനിൽ നിന്ന് വലിച്ച് ട്രാക്കിലേക്കെറിഞ്ഞു, വീഴ്‍ചയിൽ കയ്യും കാലുമൊടിഞ്ഞ യുവതിയെ രക്ഷപെടുത്തിയത് നാട്ടുകാർ, പ്രതി പിടിയിൽ

· · 1 min read
Share: Copied!

വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വച്ച് ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. എതിർക്കാൻ ശ്രമിച്ച യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36കാരിയാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂർ തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. ലേഡീസ് കംപാർട്ട്മെന്റിലിരുന്ന ഗർഭിണിയായ യുവതിയെ യുവാവ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലേഡീസ്കംപാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് വ്യക്തമായതോടെ ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കംപാർട്ട്മെന്റിലേക്ക് യുവാവ് കയറുകയായിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിച്ചു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും രക്ഷയില്ലെന്നു കണ്ടതോടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാനായി ശ്രമം. ഇതോടെ കുപിതനായ യുവാവ് യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. യുവതി നാലു മാസം ​ഗർഭിണിയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ട്രിപ്പിൾ ഐടിഎംകെ പ്രവർത്തനങ്ങൾക്കായി 16.95 കോടി രൂപ, ഐടി മിഷന് 134.03 കോടി രൂപ, എഐ രാജ്യാന്തര കോൺക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾക്കായി 15 കോടി

വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളാണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യ മേഖലയ്ക്ക് 10,432.7 കോടി, വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും, സംസ്ഥാന വരുമാനം 103040 കോടിയായി വർദ്ധിച്ചു

BREAKING NEWS
കള്ളന്മാരിലും കള്ളന്‍... കൂട്ടാളികളറിയാതെ കവര്‍ച്ച ചെയ്ത സ്വര്‍ണവും കവര്‍ന്നു, ഒളിപ്പിച്ചത് നാലേകാൽ പവൻ, വിനോദ് കുടുങ്ങിയത് പൊലീസ് ചോദ്യം ചെയ്യലില്‍
18 Nov 2026
LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞു, ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടി, മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടല്ലേ വന്നത്, വിമര്‍ശനവുമായി വളര്‍മതി
18 Nov 2026
BREAKING NEWS
"ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി", അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍
18 Nov 2026