BREAKING NEWS

വെന്തുമരിക്കുമ്പോൾ സോന ആറുമാസം ​ഗർഭിണി, കാറിൽനിന്ന് തീയും പുകയും ഉയർന്നതോടെ രജിൻ വണ്ടിയിൽനിന്ന് ചാടിയിറങ്ങി, പിൻസീറ്റിൽ കിടക്കുകയായിരുന്ന സോനയെ പുറത്തിറക്കാൻ‌ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ദേഹത്തേക്ക് തീ ആളിപ്പടർന്നതോടെ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി…

· · 1 min read
Share: Copied!

പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സംഭവത്തിൽ വെന്തുമരിച്ച യുവതി ആറുമാസം ​ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്. അപകടത്തിൽ ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

ആറുമാസം ഗർഭിണിയായിരുന്നു മരിച്ച സോന. സോനയെ പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങവേയാണ് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ അപകടമുണ്ടായത്. കാറിൽനിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ പെട്ടെന്ന് വണ്ടി നിർത്തി രജിൻ ചാടിയിറങ്ങിയെങ്കിലും ദേഹത്ത് തീ പടർന്നു. ഈ സമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു.

തീ കണ്ടതോടെ രജി‍ൻകാറിൽ നിന്ന് ഇറങ്ങി സോനയെ പുറത്തിറക്കാൻ‌ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും ദേഹത്ത് തീ ആളിപ്പടർന്നു. ഇതോടെ രജിൻ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. അതേസമയം, കാറിന്റെ പിൻസീറ്റിലിരുന്ന സോന ഡോർ ലോക്കായതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങുകയായിരുന്നു. കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്ക്കാനും സോനയെ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി സോനയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ ശ്രീനിവാസൻ, വസന്ത ദമ്പതികളുടെ മകളാണ് സോന. സഹോദരൻ: സോനു.

ട്രംപ് ചൈന വിട്ടത് പലതും കൂട്ടിക്കിഴിച്ച്; യുഎസിൽ എത്തിയതും ദേശീയ സുരക്ഷാ സംഘവുമായി ചർച്ച; ഇറാനെതിരെ വീണ്ടും സൈനിക നീക്കം?; ആശങ്ക ശക്തമാക്കി പുതിയ റിപ്പോർട്ടുകൾ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026