BREAKING NEWS

സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കുരുക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി യുവാവിനു ദാരുണാന്ത്യം, അപകടം ​ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച്

· · 1 min read
Share: Copied!

കണ്ണൂർ: ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിനു ദാരുണാന്ത്യം. കണ്ണൂർ താഴേത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കയർ കുരുക്കുന്നതിനിടെ സ്റ്റൂൾ അബദ്ധത്തിൽ മറിയുകയായിരുന്നു, ഇതിനിടെ കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീണു.

സിയാദിനെ താങ്ങി നിർത്താൻ ഭാര്യ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭിണിയായ ഭാര്യ ഫാത്തിമയുടെ കൺമുന്നിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.

ജനിച്ചു മൂന്നാം ദിവസം തെരുവിലുപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുത്ത് വളർത്തി, 13ാം വയസിൽ പെൺകുട്ടി ആൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പോറ്റമ്മയെ കൊലപ്പെടുത്തി, കൊലപാതകം സ്വത്ത് തട്ടിയെടുക്കാനെന്ന് മൊഴി

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026