CINEMA

പ്രണവ് മോഹൻലാൽ നായകനായ NSS2 ചിത്രീകരണം ആരംഭിച്ചു

· · 1 min read
Share: Copied!

പ്രണവ് മോഹൻലാൽ നായകനായ NSS2 ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം: ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിർമ്മാണ സംരഭമായ NSS2 ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്.

നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്നു നൽകുന്നതിലും നിർണ്ണായകമായ ശക്തിയായി മാറിയത് വളരെ പെട്ടെന്നാണ്. അതിന്റെ തുടർച്ചയായാണ് സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും കൈകോർക്കുന്നതും, പ്രണവ് മോഹൻലാലുമായി തങ്ങളുടെ പുതിയ വമ്പൻ ചിത്രത്തിനായി ഒരുങ്ങുന്നതും.

ജൂൺ 2025 വരെ ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ പറഞ്ഞു. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവർ അഭിപ്രായപ്പെട്ടു.

തന്റെ ആശയങ്ങളെ പൂർണ്ണമായും പിന്തുണക്കുന്ന ഈ നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ജോലി ചെയ്യുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു സമ്മാനിച്ചതെന്നും ചിത്രം രചിച്ചു സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ പറഞ്ഞു. പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ന്റെ അവസാന പാദത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

BREAKING NEWS
കുട്ടികളുടെ അവയവങ്ങൾക്ക് നല്ല വിലയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് മനസിലാക്കി!! ബന്ധുവായ നാലുവയസുകാരനു ഭക്ഷണവും മദ്യവും നൽകി, ലഹരിയിൽ ഉറങ്ങിയ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിലാക്കി, മൃതദേഹം വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക...
09 Nov 2026
BREAKING NEWS
'വിഷയം വളരെ സങ്കീർണം'- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ.... മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അ...
09 Nov 2026
BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കലും റീല്‍ ചിത്രീകരണവും, ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് കൊന്ന് മദ്യപ സംഘം, നാലുപേര്‍ അറസ്റ്റില്‍
09 Nov 2026