BREAKING NEWS

ബിജെപിയുമായും ബന്ധുത്വം, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ, അനു​ഗമിച്ച് സംസ്ഥാന നേതാക്കൾ

· · 1 min read
Share: Copied!

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ജാവ്ദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവ്ദേക്കർ ചെലവഴിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.

അതേസമയം വെള്ളാപ്പള്ളിയുടെ വർഗീയ പരമാർശങ്ങൾ വിവാദമാകുന്നതിനിടെയാണ് പുതിയ കൂടിക്കാഴ്ച. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരേ വെള്ളാപ്പള്ളി നിരന്തരമായി ഉയർത്തുന്ന വർഗീയ പരാമർശങ്ങൾക്കെതിരേ വൻതോതിൽ വിമർശനങ്ങളുയരുന്നുണ്ട്.

സമൂഹിക മാധ്യമങ്ങളിൽ അടക്കം വെള്ളാപ്പള്ളിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്കെതിരേ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനിടെ വെള്ളപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രിക ദിനപത്രം എഡിറ്റോറിയലും എഴുതിയിരുന്നു. മകനുവേണ്ടി പാർട്ടിയുണ്ടാക്കി അയാളെ ബിജെപിയിലേക്കും വിട്ട് താൻ സിപിഎമ്മിനൊപ്പമെന്നു പറഞ്ഞ് രണ്ടുവള്ളത്തിലും കാലിട്ടാണ് വെള്ളാപ്പള്ളിയുടെ യാത്രയെന്നാണ് ചന്ദ്രിക പരിഹസിച്ചത്.

ചോദ്യം ചോദിക്കുന്നവന്റെ പേരും നാളും ഊരും ചോദിച്ച് തനിക്ക് പാകമാകാത്തവനെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു, മകനുവേണ്ടി പാർട്ടി തുടങ്ങി അതിനെ ബിജെപിക്കൊപ്പം വിട്ട് താൻ പിണറായിക്കൊപ്പവുമെന്ന് പ്രഖ്യാപനം!! ഇന്ത്യയിലെ അവസാനത്തെ ഇടത് മന്ത്രിസഭയുടെ അന്ത്യ കൂദാശയ്ക്ക് ഇനി ഏതാനും നാളുകൾ മാത്രമേ ബാക്കിയുളളു…

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026