BREAKING NEWS

ക്യാംപസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടുകളും കോർത്തിണക്കിയ ചിത്രം ‘പ്രകമ്പനം’ ഷൂട്ടിങ് മഹാരാജാസിൽ ആരംഭിച്ചു

· · 1 min read
Share: Copied!

കൊച്ചി: കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ, ഫാൻ്റസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം. ബി നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ഈ ചിത്രത്തിൻ്റെ ചിത്രീകരണം മഹാരാജാസ് കോളജിൽ പ്രശസ്ത സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു. വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. നിർമ്മാതാവ് സുധീഷ്, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.

മലബാറിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു ക്യാംപസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടും കോർത്തിണക്കിയ ക്ലീൻ എൻ്റർടൈനറാ യിരിക്കും ചിത്രം.

ഗണപതി, സാഗർ സൂര്യ, (പ്രണി ഫെയിം ) സോഷ്യൽ മീഡിയാ താരം അമീൻ’ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.

ശ്രീഹരിയുടേതാണു തിരക്കഥ,സംഗീതം – ബിബിൻ അശോകൻ. ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ് – സൂരജ്. ഈ എസ്. കലാസംവിധാനം – സുഭാഷ് കരുൺ. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും – ഡിസൈൻ-സുജിത് മട്ടന്നൂർ. സ്റ്റിൽസ് – ജസ്റ്റിൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോസ് വർഗീസ്. പ്രൊജക്റ്റ് ഡിസൈനർ – സൈനുദ്ദീൻവർണ്ണ ചിത്ര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ശശി പൊതുവാൾ,. കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ. കൊച്ചി മഹാരാജാസ് കോളേജിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം കൊച്ചിയിലും പയ്യന്നൂരിലുമായി പൂർത്തിയാകും. വാഴൂർ ജോസ്.

BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026
BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026