BREAKING NEWS

“എന്റെ ഭർത്താവിനെ എന്നിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച സ്ത്രീയാണ് അവർ, അവരെ അറസ്റ്റ് ചെയ്യണം, എവിടെയെങ്കിലും വച്ച് കണ്ടാൽ ഞാൻ അവളുടെ മുഖത്ത് ചവിട്ടും!! അത്രയ്ക്കും മോശം സ്ത്രീയാണ് അവർ”

· · 1 min read
Share: Copied!

ചെന്നൈ: ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് നയൻതാര. സംവിധായകൻ വിഗ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതോടെ താരദമ്പതികളുടെ വാർത്തകളറിയാൻ നിരവധിപേരാണ് കാത്തിരിക്കുന്നത്. നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങൾക്ക് ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരുന്നത്. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് നൃത്ത സംവിധായകനായ പ്രഭുദേവയും നയൻതാരയും തമ്മിൽ പ്രണയത്തിലായിരുന്നു. നിയമപരമായി വിവാഹിതനായിരിക്കെ പ്രഭുദേവ നയൻതാരയെ പ്രണയിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വർഷങ്ങൾക്കു ശേഷം നയൻതാരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വന്നിരിക്കുകയാണ് പ്രഭുദേവയുടെ മുൻഭാര്യ ലത.

തുടർന്ന് 2010 സെപ്റ്റംബറിലാണ് നയൻതാരയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പ്രഭുദേവ പ്രഖ്യാപിച്ചത്. ഭാര്യ ലതയോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത് സിനിമാ മേഖലയെ ആകെ ഇളക്കിമറിച്ചു. ഇതോടെ തന്റെ വിവാഹ ജീവിതം തകരാൻ കാരണം നയൻതാരയാണെന്ന് ലത ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആത്മാർത്ഥനും ദയയുള്ള ഒരു മനുഷ്യനാണ് പ്രഭുദേവ. നയൻതാര അദ്ദേഹത്തെ തട്ടിയെടുത്തു എന്നും ലത ആരോപിച്ചു.

‘നിയമപരമായി വിവാഹിതനായ ഒരാൾക്ക് മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ല. അതിന് നമ്മുടെ നിയമം ഒരിക്കലും അനുവദിക്കില്ല. എന്റെ ഭർത്താവിനെ എന്നിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച നയൻതാരയെ അറസ്റ്റ് ചെയ്യണം. എവിടെയെങ്കിലും വച്ച് കണ്ടാൽ ഞാൻ അവളുടെ മുഖത്ത് ചവിട്ടും. അത്രയ്ക്കും മോശം സ്ത്രീയാണ് നയൻതാര ‘- എന്നാണ് ലത അന്ന് പറഞ്ഞത്.

2010 ലാണ് പ്രഭുദേവയും ലതയും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. എന്നാൽ, പിന്നീട് നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം വഷളാവുകയും ഇവർ തമ്മിൽ പിരിയുകയുമായിരുന്നു. ഇതിന്റെ യഥാർത്ഥ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല.

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026