BREAKING NEWS

കൊലയാളി വിജയിയെ അറസ്റ്റ് ചെയ്യണം, കരൂരിലെങ്ങും പ്രതിഷേധക്കടൽ, ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയിയുടെ ചിത്രങ്ങൾ പതിച്ച് വിദ്യാർത്ഥി കൂട്ടായ്മ, പിന്നിൽ ഡിഎംകെയെന്ന് ടിവികെ

· · 1 min read
Share: Copied!

ചെന്നൈ: കരൂര്‍  ദുരന്തത്തിന് പിന്നാലെ  വിജയ്‌ക്കെതിരെ പോസ്റ്ററുകൾ. കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്.

തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്‌യുടെ ചിത്രത്തോടെയുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. വിജയ്‌ക്കെതിരായ പോസ്റ്ററുകൾക്ക് പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയും ആണെന്നാണ് ടിവികെ ആരോപിക്കുന്നത്.മരണം 41 ആയി.

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
'മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; അടൂർ പ്രകാശ്; ' ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം'
11 Nov 2026
BREAKING NEWS
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു, തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ജീവനക്കാരന്റെ വാരിയെല്ല് അടിച്ചൊടിച്ചു, യുവാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026