CINEMA

പ്രശസ്ത പിന്നണി ഗായികയും ഐഡിയാ സ്റ്റാർ സിം​ഗർ വിജയിയുമായ കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അപകടനില തരണം ചെയ്തതായി റിപ്പോർട്ട്

· · 1 min read
Share: Copied!

ഹൈദരാബാദ്∙ പ്രശസ്ത തെലുങ്കു പിന്നണി ഗായികയും ഐഡിയാ സ്റ്റാർ സിം​ഗർ വിജയിയുമായ കൽപന രാഘവേന്ദർ (45)ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാംപേട്ടിലെ വസതിയിൽ അളവിൽ കൂടുതൽ ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നാലെ പോലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

പണി പഠിച്ചത് യൂട്യൂബിൽ നിന്ന്, നഞ്ചക്ക് സഹോദരന്റെ, മൊബൈൽ ഫോൺ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വീഡിയോ, ഷഹബാസ് ബൈക്കിൽ കയറി പോന്ന ശേഷവും സംഘർഷം, കൊലപാതകത്തിൽ മുതിർന്നവരുടെ പങ്ക് കണ്ടെത്താൻ അന്വേഷണം

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയത്ത് കൽപനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. ​ഗായിക അപകട നില തരണം ചെയ്തതായാണ് വിവരം ​ഗായകൻ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കൽപന. കൽപനയ്ക്കു ബോധം വീണ്ടെടുത്താൽ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കും. അവരുടെ നില സ്ഥിരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും കെ‌പി‌എച്ച്‌ബി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, ഇത്തരമൊരു തീവ്രമായ നടപടിയിലേക്ക് അവരെ നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. 2010 ഐഡിയാ സ്റ്റാർ സിം​ഗർ വിജയിയാണ് കൽപന.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026