BREAKING NEWS

കുടിവെള്ള ക്ഷാമം പരിഹരിച്ച കുടിയന്മാരുടെ കൺകണ്ട ദൈവം സാറാണു സാറേ!! നെറ്റിയിൽ ചന്ദനക്കുറി, ഉള്ളം കയ്യിൽ വെറ്റിലയിൽ അടയ്ക്കയും പണവും… ബെവറജസ് ഔട്ട്‌ലെറ്റ് തുടങ്ങിയ സന്തോഷത്തിൽ ഉദ്യോഗസ്ഥന് യുവാവിന്റെ ദക്ഷിണ… മിന്നിച്ചേക്കണേ…

· · 1 min read
Share: Copied!

പൊൻകുന്നം: ഏറെ നാളായുള്ള കുടിവെള്ള ക്ഷാമം പരിഹരിച്ച് പൊൻകുന്നത്ത് വീണ്ടും ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന ഉദ്യോ​ഗസ്ഥന് യുവാവിന്റെ വക ദക്ഷിണ. ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന സന്തോഷത്തിൽ ബെവറജസിലെ ഉദ്യോഗസ്ഥന് ദക്ഷിണനൽകി ആദ്യ കുപ്പി വാങ്ങി ആഘോഷിച്ച് യുവാവ്. വെറ്റിലയിൽ അടയ്ക്കയും പണവുംവെച്ചാണ് യുവാവ് ബെവറജസിൽനിന്ന് ആദ്യകുപ്പി വാങ്ങിയത്.

ഒരുവർഷം മുമ്പാണ് ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് പൊൻകുന്നത്ത് ബെവറജസ് ഔട്ട്‌ലെറ്റ് പൂട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് ബെവറജസ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇവിടെ ബെവറജസിൽനിന്ന് ആദ്യം വിൽക്കുന്ന കുപ്പി വാങ്ങാനാണ് നെറ്റിയിൽ ഭസ്മക്കുറിയും ചാർത്തി കൈയിൽ ദക്ഷിണയുമായി യുവാവ് എത്തിയത്.

പ്രദേശവാസിയായ രഞ്ജുവാണ് സന്തോഷാധിക്യത്താൽ ദക്ഷിണയുംകൊണ്ട് കുപ്പി വാങ്ങാനെത്തിയത്. ഇനി ഈ ബെവറജസ് പൂട്ടരുതേയെന്നാണ് രഞ്ജുവിന്റെ മാത്രമല്ല, തങ്ങളുടെയെല്ലാം പ്രാർഥനയെന്ന് ഉദ്ഘാടനത്തിനെത്തിയവർ പറയുന്നു. ഇവിടെ ബെവറജസ് പൂട്ടിയിരുന്ന സമയത്ത് ദീർഘദൂരം യാത്രചെയ്ത് പാല, എരുമേലി, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ നിന്നാണ് ആളുകൾ മദ്യം വാങ്ങിയിരുന്നത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026