BREAKING NEWS

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോയായെത്തുന്ന ‘പൊങ്കാല’ ടീസർ പുറത്ത്

· · 1 min read
Share: Copied!

കൊച്ചി: ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോയായി അവതരിപ്പിക്കുന്ന ചിത്രംപൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു.എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, (പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്നാ രേഷ്മ രാജൻ,, നൈല ഉഷ, സാനിയ ഇയ്യപ്പൻ, എന്നീ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തത്.

ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസർ- ഡോണ തോമസ്. യുവ പ്രേക്ഷകരുടെ ഇടയിൽ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകി ക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിൻ്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ .
കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവ തരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

തോക്കിൻ മുനകളിലും പിച്ചാത്തിപ്പിടികളിലുമായിട്ടാണ് ഓരോ മുഹൂർത്തങ്ങളുമെന്ന് പുറത്തുവിട്ട ടീസറിലൂടെ വ്യക്തമാക്കുന്നു. ഒരു ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. മികച്ച ആക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അരഡസനോളം മികച്ച ആക്ഷനുകളാണുള്ളത്.

ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമിസോന, അലൻസിയർ, സുധീർ കരമന,, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻമുരുകൻ സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.സംഗീതം – രഞ്ജിൻ രാജ്, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിംഗ് – കപിൽ കൃഷ്ണ. കലാസംവിധാനം – കുമാർ എടക്കര. മേക്കപ്പ് – അഖിൽ. ടി. രാജ്. നിശ്ചല ഛായാഗ്രഹണം – ജിജേഷ് വാടി. സംഘട്ടനം – രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ആയുഷ് സുന്ദർ. പബ്ലിസിറ്റി ഡിസൈനർ – ആർട്ടോകാർപ്പസ്. പ്രൊഡക്ഷൻ എക്സിക്ക്യുട്ടീവ് – ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ. വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026