CINEMA

പൊങ്കാല ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു

· · 1 min read
Share: Copied!

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം
നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു.ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ്നിർമ്മിക്കുന്നത്.
കോ – പ്രൊഡ്യൂസർ – റോണാ തോമസ്, ലൈൻ പ്രൊഡ്യൂസർ- പ്രജിതാ രവീന്ദ്രൻ,

ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു പ്രബല ഗ്രൂപ്പുകളുടെ കിടമത്സരത്തിൻ്റെ കഥയാണ് തികഞ്ഞ
ആക്‌ഷൻ ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.ഇതിലൂടെ സമകാലീന സമൂഹത്തിൻ്റെ ഒരു നേർരേഖ തന്നെ കാട്ടിത്തരുന്നു.കായികബലവും, മന:ശക്തിയും ഇഴചേർന്നവരാണ് കടലിൻ്റെ മക്കൾ അവരുടെ അദ്ധ്വാനത്തിൻ്റെ അടിത്തറയെന്നത് ഹാർബറുകളാണ്.
ഈ ഹാർബറുകൾ നിയന്ത്രിക്കുന്ന സംഘങ്ങൾ ഏറെ. അവർക്കിടയിൽ പുതിയൊരു കഥാപാത്രം കൂടി എത്തുന്നതോടെ ഹാർബർ സംഘർഷഭരിതമാകുന്നു.ശ്രീനാഥ് ഭാസിയാണ് ഹാർബറിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങൾക്കെ
തിരേ അവതരിക്കുന്ന പുതിയ കഥാപാത്രം.ശ്രീനാഥ് ഭാസി ഇതുവരേയും അവതരിപ്പിക്കാത്ത ഗൗരവമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തികഞ്ഞ ആക് ഷൻ ഹീറോ ആയി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഹാർബർ.പ്രേക്ഷകർക്കിടയിൽ ശക്തമായ അടിത്തറയുള്ള ഈ നടൻ്റെ പ്രതിഛായ തന്നെ മാറ്റി മറിക്കുന്നതാണ് ഇതിലെ കഥാപാത്രം.
എട്ട് മികച്ച ആക്ഷൻുകളാണ് ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക് ഷൻ കോറിയോഗ്രാഫഴ്സ് ഈ ചിത്രത്തിനു വേണ്ടിഒരുക്കിയിരിക്കുന്നത്.ഇതോടൊപ്പം ജീവിതഗന്ധിക്ഷയ മുഹൂർത്തങ്ങളും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.ഗാനങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി രഞ്ജിൻ രാജ് ഒരുക്കിയ നാലു ഗാനങ്ങളാണുള്ളത്.മിൻമിനിയടക്കം പ്രശസ്തരായ ഗായകർ ആലപിക്കുന്നതോ
ടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ഏറെ തിളങ്ങി നിൽക്കുന്ന ഹനാൻ ഷായും ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നു
ഹനാൻഷാ പാടിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബി.കെ. ഹരിനാരായണനും, റഫീഖ് അഹമ്മദുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ,സാദിഖ്,
മാർട്ടിൻമുരുകൻ,സൂര്യാകൃഷ് ,ഇന്ദ്രജിത് ജഗജിത്, സമ്പത്ത് റാം
രേണു സുന്ദർ, ശാന്തകുമാരി സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യാമിസോനായാണ് നായിക.

സ്റ്റിൽസ്-ജിജേഷ് വാടി.
ഛായാഗ്രഹണം ജാക്സൺ ജോൺസൺ,
എഡിറ്റിംഗ് – അജാസ്.
പ്രൊഡക്ഷൻ കൺട്രോളർ – സെവൻ ആർട്സ് മോഹൻ’
വാഴൂർ ജോസ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026