BREAKING NEWS

താമരയ്ക്ക് കുത്തിയ്ക്കാൻ ശ്രമം; മാനന്തവാടിയിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫീസറെ മാറ്റി

· · 1 min read
Share: Copied!

വയനാട്: മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്.

സംസ്ഥാനത്ത് ഇതുവരെയും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്. എറണാകുളം, കോഴിക്കോട്, പാലക്കാട്‌, തൃശ്ശൂർ ജില്ലകളിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. തൃപ്പൂണ്ണിത്തുറ മണ്ഡലത്തിലാണ് റെക്കോർഡ് പോളിംഗ്. 58.09 ശതമാനമാണ് പോളിംഗ്. കുന്നത്തുനാട്, മലമ്പുഴ, വൈപ്പിൻ, ആലുവ, തൃക്കാക്കര, പാലക്കാട്, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 53 ശതമാനം പിന്നിട്ടു. ഏറ്റവും കുറഞ്ഞ പോളിംഗ് പൊന്നാനി മണ്ഡലത്തിലാണ്. 44.52 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വർക്കലയിലും വേങ്ങരയിലും മ‍ഞ്ചേശ്വരത്തും 45 % മാത്രമാണ് പോളിംഗ്. പോളിംഗിന്റെ തുടക്കത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെങ്കിലും വോട്ടെടുപ്പ് ഏറെ നേരം മുടങ്ങിയ സാഹചര്യം എവിടെയുമുണ്ടായില്ല. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതും ആശ്വാസമായി.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026