BREAKING NEWS

ഇന്ത്യയുടെ ലക്ഷ്യം പൂർത്തിയായി, 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടു!! സർക്കാരിന് പൂർണ പിൻതുണ, വ്യാജ വാർത്തകളിൽ വ്യക്തത വരുത്തണം- സർവ്വകക്ഷിയോഗം അവസാനിച്ചു- യോ​ഗം പ്രധാനമന്ത്രിയുടെ അഭാവത്തിൽ

· · 1 min read
Share: Copied!

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ സ്ഥിതി​ഗതികൾ വിലയിരുത്താൻ ചേർന്ന സർവ്വകക്ഷിയോഗം അവസാനിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് സർവ്വകക്ഷിയോഗം നടന്നത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിന്റെ സാഹചര്യം രാജ്‌നാഥ് സിംഗ് പാർട്ടികളോട് വിശദീകരിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, നിർമ്മലാ സീതാരാമൻ, എസ് ജയ്ശങ്കർ, ജെപി നഡ്ഡ, കിരൺ റിജിജു തുടങ്ങിയവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിനു വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ പങ്കെടുത്തു.

ഓപ്പറേഷൻ സിന്ദൂറിൽ 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു. ഇന്ത്യയുടെ ലക്ഷ്യം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

എന്നാൽ വ്യാജ വാർത്തകളെക്കുറിച്ച് സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ചിലടക്കം പാക് ഷെൽ ആക്രമണത്തിൽ നിരപരാധികൾക്ക് ജീവൻ നഷ്ടമായതിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

തിരിച്ചടിയിൽ അടിപതറി പാകിസ്ഥാൻ: ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്ര സ്ഫോടനം, മിന്നലാക്രമണം തുടക്കം മാത്രമെന്ന് നരേന്ദ്രമോദി

BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026