BREAKING NEWS

തമിഴ്നാട്ടിൽ പൊങ്കലിന് പൊളിറ്റിക്കൽ ക്ലാഷ് റിലീസ്: വിജയ് നായകനാകുന്ന ‘ജനനായകനും ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തിയും നേർക്കുനേർ

· · 1 min read
Share: Copied!

ചെന്നൈ∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി നിർണായകമാകുക രാഷ്ട്രീയം പറയുന്ന സിനിമകളുടെ റിലീസിലൂടെയായിരിക്കും. 2026 പൊങ്കൽ റിലീസിന് ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തവരുന്നത്. ‘ദളപതി’ വിജയ് അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെ‍ഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തി’ എന്നീ ചിത്രങ്ങളാണ് 2026 പൊങ്കൽ ക്ലാഷ് റിലീസുകൾ.

രാഷ്ട്രീയം കൃത്യമായി പ്രതിപാദിക്കുന്ന ഈ രണ്ടു സിനിമകളും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് സ്ക്രീനിൽ ശക്തി തെളിയിക്കും.‌വിജയ്‌യുടെ അവസാന സിനിമയെന്ന നിലയ്ക്ക് യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണവേദിയായി ‘ജനനായകൻ’ മാറുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു. തന്റെ പ്രസംഗങ്ങളിലൂടെ ഡിഎംകെ സർക്കാരിനെയും സ്റ്റാലിൻ കുടുംബത്തെയും നേരിട്ടു വിമർശിക്കുന്ന വിജയ് ‘ജനനായകൻ’ വഴി ജനങ്ങളോട് സംസാരിക്കാൻ മറ്റൊരു വേദി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

1952-ൽ ഉദയനിധിയുടെ മുത്തച്ഛനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ കരുണാനിധി എഴുതി നടൻ ശിവാജി ഗണേശനെ നായകനാക്കി പുറത്തിറങ്ങിയ പഴയ ‘പരാശക്തി’ കോളിവുഡിന്റെ ചരിത്രത്തിലെ തന്ന നാഴികക്കല്ലായി മാറിയ ചിത്രമാണ്. പുതിയ ‘പരാശക്തി’ ഒരു സിനിമ എന്നതിനപ്പുറം തമിഴ്നാടിന്റെ ദ്രാവിഡ രാഷ്ട്രീയം കൃത്യമായി ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ.

അണ്ണാമലെയെ കേന്ദ്രനേതൃത്വത്തിലേക്ക് എടുക്കുന്നതോടെ ഇപിഎസിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ എൻഡിഎ പാളയത്തിലേക്കു തിരികെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉദയനിധിയെ സംബന്ധിച്ചിടത്തോളം, പിതാവിന്റെ നിഴലിൽനിന്നു മാറി പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് വളരുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിലായി തമിഴകം കാണുന്നത്. 2024ലെ ഐതിഹാസിക വിജയത്തിന്റെ ക്രെഡ‍ിറ്റ് ഉദയനിധിക്കുള്ളതാണെന്നാണ് ഡിഎംകെയുടെ വാദം.
അണ്ണാ ഡിഎംകെ സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ എംജിആർ തമിഴ്നാട്ടിലെ ജനങ്ങളോട് ഒരു കാലഘട്ടത്തിൽ സംസാരിച്ചിരുന്നത് തന്റെ സിനിമകളിലൂടെയായിരുന്നു. ജനനായകനിലൂടെ വിജയ്‌യും ‘പരാശക്തി’യിലൂടെ ഉദയനിധിയും പഴയ എംജിആർ – കരുണാനിധി ഫോർമുല ആവർത്തിക്കുമോ? തമിഴകം വീണ്ടും രാഷ്ട്രീയ – സിനിമ കൂടിച്ചേരലുകൾക്കു കൂടി വേദിയാകുകയാണോ. 2026 നിയമസഭാ തിര‍ഞ്ഞെടുപ്പ് വിജയ് എന്ന നടന്റെ രാഷ്ട്രീയ ഗ്രാഫ് അടിമുടി മാറ്റുമെന്ന് ഉറപ്പാണ്.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026