BREAKING NEWS

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: തനിക്കെതിരെയുള്ള സൈബർ ആക്രമണവും അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരം എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്.

തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നു കാണിച്ച് നൽകിയ പരാതിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ, യുട്യൂബ് ചാനൽ ഉടമ കെ.എം. ഷാജഹാൻ എന്നിവരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. ഐടി ആക്ട് 67, ബിഎൻഎസ് 78, 79, 3 (5), പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 14 മുതൽ 18 വരെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും പരാതിക്കാരിയെ അപമാനിക്കാനും മാനഹാനിയും വിഷമവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ, പരാതിക്കാരിയുടെ ചിത്രവും പേരും വച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ അടക്കമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

കൂടാതെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണവും അപവാദ പ്രചാരണവും നടക്കുന്നുവെന്നു കാട്ടി ഷൈൻ ഇന്നലെ മുഖ്യമന്ത്രി, സംസ്ഥാന പെോലീസ് മേധാവി, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് പറവൂരിലുള്ള ഷൈനിന്റെ വീട്ടിലെത്തിയ എറണാകുളം റൂറൽ സൈബർ പോലീസ് ഷൈനിൽനിന്ന് വിശദമായ മൊഴിയെടുത്തു. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ ലിങ്കുകൾ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ തുടങ്ങിയവ അടക്കം അന്വഷണ ഉദ്യോഗസ്ഥർക്ക് ഷൈൻ കൈമാറി.

അതേസമയം പറവൂർ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് തനിക്കെതിരെ ഇത്തരം പ്രചാരണം ആദ്യം ആരംഭിച്ചതെന്ന് ഷൈനും കുടുംബവും ഇന്നു രാവിലെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും ഷൈൻ കൈമാറിയിട്ടുണ്ട്. എന്നാൽ താൻ ഷൈനിനെ ആക്ഷേപിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടിട്ടില്ല എന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. യുട്യൂബിൽ ഒരു വ്യക്തി ഇട്ട ലിങ്കാണ് താൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതെന്നും അതിൽ ആരുടേയും പേരുകൾ പറഞ്ഞിട്ടില്ല. മുമ്പൊരിക്കൽ ഇത്തരമൊരു വിവരമറിഞ്ഞപ്പോൾ പോസ്റ്റ് ഇട്ടെങ്കിലും അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്തെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ‍

ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ

 

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026