BREAKING NEWS

ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത് കണ്ണൂർകാരി സ്ത്രീ, മകൾ വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ ശബ്ദംമാറ്റി സംസാരിച്ചത് പിടിവള്ളിയായി, കൊലപാതക വിവരം ​മറ്റൊരു സ്ത്രീക്കും അറിയാമായിരുന്നതായി അന്വേഷണ സംഘം

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ് അന്വേഷണ സംഘം. അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ പരമാവധി ശ്രമിച്ചുവെന്ന് ഡിസിപി അരുൺ കെ പവിത്രൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാൻ ഹേമചന്ദ്രന്റെ ഫോൺ ​ഗുണ്ടൽപേട്ടിലും മൈസൂരുവിലും എത്തിച്ചു. ഇതിനിടെ മകൾ വിളിച്ചപ്പോൾ എടുത്തയാളുടെ ശബ്ദത്തിൽ തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

അതേസമയം കണ്ണൂരിലെ ഒരുസ്ത്രീയാണ് ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി പിറ്റേന്ന് തന്നെ കൊലപാതകം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഹേമചന്ദ്രന് പ്രതി നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനു തുമ്പുണ്ടാക്കാൻ 400 വ്യക്തികളുടെ കോൾ ഡീറ്റെയിൽസ് എടുത്തുവെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്ത് വയനാട്ടിലെക്ക് കൊണ്ടു പോയി. ഹേമചന്ദ്രൻ നൗഷാദിനു പണം കൊടുക്കാൻ ഉണ്ടായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിൽ എത്തിച്ചു ഓൺ ആക്കി. ആ സമയം മകളുടെ കോൾ ഈ ഫോണിലേക്ക് വന്നു. മൈസൂറിലേക്ക് പോകുന്നു എന്നായിരുന്നു ശബ്ദം മാറ്റി മറുപടി നൽകിയത്.

അതുപോലെ കൊലപാതകത്തിനായി കൂടുതൽ പേർ പ്രതികൾക്ക് സഹായം ചെയ്തിട്ടുണ്ട്. ഗുണ്ടൽപെട്ടിലെ ഒരു സ്ത്രീക്കും തട്ടികൊണ്ടു പോയത് അറിയാമായിരുന്നു. ഈ സ്ത്രീക്കും പണം കൊടുക്കാൻ ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് നൗഷാദ് സൗദിയിലേക്ക് പോയത്. ബത്തേരിയിലെ സുഹൃത്തിൻറെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. വിദേശത്തുള്ള നൗഷാദിനെ പോലീസ് ഉടൻ നാട്ടിലെത്തിക്കും.

കൊല എവിടെ വെച്ച് നടന്നു എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. മൃതദേഹ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ഡിസിപി അറിയിച്ചു. ഡിസിപി അരുൺ കെ പവിത്രൻ, മെഡിക്കൽ കോളേജ് എസിപി യു. ഉമേഷ്‌, സിഐ ജിജീഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

വിളിച്ചുവരുത്തിയതു പെൺശബ്ദത്തിൽ ഫോൺ വിളിച്ച്. ഹേമചന്ദ്രനെ ഗുണ്ടൽപേട്ടിലുള്ള മുഖ്യപ്രതിയുടെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ച് രണ്ടു ദിവസം മർദിച്ചു, കൊലപ്പെടുത്തി കാറിലാക്കി വനത്തിലെത്തിച്ചു, മൃതദേഹം നാലടി താഴ്ചയിൽ കുഴിയെടുത്ത് ഇരുത്തി മറവ് ചെയ്തതിലും ദുരൂഹത

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026