BREAKING NEWS

മാളിലെ മർദനം, യുവതിക്കെതിരായ കേസ് റദ്ദാക്കി, മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും!! മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമല്ല ആക്രമണം, മിഥുൻ പ്രവർത്തകരെ തള്ളി മാറ്റിയ പ്രകോപിതരായ പ്രവർത്തകർ മിഥുന് നേരെ പാഞ്ഞടുക്കുകയും ചവിട്ടുകയായിരുന്നു- അന്വേഷണ റിപ്പോർട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: മാളിൽ എസ്എഫ്‌ഐ പ്രവർത്തകരുമായി സംഘർഷത്തിലേർപ്പെട്ട സിപിഒ മിഥുൻ റോയിക്കൊപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. ഇരുവർക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്. അതുപോലെ മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും.

പോലീസിനെ മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകളും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയ വഞ്ചിയൂർ പോലീസ് നടപടി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തും. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഫോർട്ട് എസിപി ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും. മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമല്ല ആക്രമണം എന്നാണ് കണ്ടെത്തൽ.

ഷോപ്പിംഗ് മാളിൽ എത്തിയ മിഥുനെ അവിടെ ഉണ്ടായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർ തിരിച്ചറിഞ്ഞതോടെ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ മിഥുൻ പ്രവർത്തകരെ തള്ളി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. പ്രകോപിതരായ പ്രവർത്തകർ മിഥുന് നേരെ പാഞ്ഞടുക്കുകയും ചവിട്ടുകയുമായിരുന്നുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ഈ കേസിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. വിനയ്, സുർജിത്ത് എന്നിവർക്കായിരുന്നു ജാമ്യം ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയപ്പോഴായിരുന്നു മിഥുൻ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും നടന്നിരുന്നു. തുടർന്ന് മിഥുൻ അടക്കമുള്ള പോലീസുകാർ ലാത്തി വീശുകയും എസ്എഫ്‌ഐ പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ശനിയാഴ്ച മിഥുനെ സംഘം ചേർന്ന് ആക്രമിച്ചത്.

​ഗോവിന്ദൻ മാഷേ അറിഞ്ഞോ, അതും പൊളിഞ്ഞു വല്ലുപ്പ പൊളിച്ച് കയ്യിൽ തന്നു…”മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ച കളിയാ.. ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്… നേതാക്കന്മാര് പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്, കൊടുത്ത കായ് തിരിച്ചുകീശയിലിട്ട് തരികയും ചെയ്തു”…Video

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026