BREAKING NEWS

ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, ബലാത്സംഗക്കേസ് പ്രതി അറസ്റ്റില്‍, നേരത്തെയും സമാന കേസുകള്‍

· · 1 min read
Share: Copied!

കണ്ണൂർ: തലശ്ശേരിയിൽ ലേഡീസ് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിക്കാന്‍  ശ്രമിച്ച യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ പാറാട് പുത്തൂർ ക്ലബിന്‌ സമീപം മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-നാണ് സംഭവം. തലശ്ശേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

വിവരം ലഭിച്ച ഉടൻ എസ്ഐ കെ. അശ്വതി സ്ഥലത്തെത്തി അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങൾ ശേഖരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. തലശ്ശേരി നാരങ്ങാപ്പുറത്തുള്ള ഒരു വീട്ടിലും പ്രതി കയറിയതായി വിവരം ലഭിച്ചു. ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ വീടിന്റെ പരിസരങ്ങളിലും തലശ്ശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരച്ചിൽ നടത്തി.

വൈകീട്ട് ആറിന് തലശ്ശേരിയിൽനിന്ന് എസ്ഐ അശ്വതി, സിവിൽ പോലീസ് ഓഫീസർമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവർ പ്രതിയെ പിടികൂടി. സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ ബലാത്സംഗവും കവർച്ചയും ഉൾപ്പെടെ നാല് കേസുകളുള്ളതായി പോലീസ് പറഞ്ഞു.

 

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026