കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധ നഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്.
പ്രതികൾ ഈസ്റ്റ് എളേരി എന്ന വാട്സാപ്പ് കൂട്ടായ്മയിലാണ് പ്രകോപനപരമായ ഫോട്ടോയിട്ടത്. സംഭവത്തിൽ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് പോലീസ് നടപടിയെടുത്ത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.






