BREAKING NEWS

പ്രണയത്തിലായിരുന്ന കല്യാണിയെ ഷാഫി കൊന്നത് കുട്ടിയെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; ഇറച്ചിക്കത്തികൊണ്ട് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; 35 കാരിയെ തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റൂ കണ്ട്

· · 1 min read
Share: Copied!

വിജയവാഡ: ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മംഗളഗിരി സ്വദേശിനിയായ കല്യാണി (35) കൊല്ലപ്പെട്ട കേസിൽ കാമുകനായ മുഹമ്മദ് ഷാഫി (35)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറച്ചിക്കച്ചവടക്കാരനായ ഷാഫിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണി പിന്നീട് മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് ഷാഫിയുടെ സംരക്ഷണയിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. കല്യാണിയുടെ കുട്ടിയെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബർ 18ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷന്റെ കനാലിൽ നിന്ന് സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇബ്രാഹിംപട്ടണം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവദിവസം ഷാഫി ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ചശേഷം കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ ഇരുവരും കുട്ടിയെയും പണത്തെയും ചൊല്ലി തർക്കിച്ചു. ഇതിനിടെ പ്രകോപിതനായ ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും എളുപ്പത്തിൽ ഒളിപ്പിക്കാനുമായി ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് തല, കാലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി. ഇവ ചാക്കുകളിലാക്കി ഗോല്ലാപ്പുടി മേഖലയിലെ കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലും സമീപ പ്രദേശങ്ങളിലും കാണാതായ സ്ത്രീകളുടെ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കല്യാണിയുടേതാണെന്ന നിഗമനത്തിലെത്തിയത്. ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കനാലിൽ നടത്തിയ തെരച്ചിലിൽ യുവതിയുടെ തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി. എന്നാൽ ഒരു കൈ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് കല്യാണിയുടെ സഹോദരൻ മൃതദേഹത്തിലെ അടയാളങ്ങൾ പരിശോധിച്ചത്. കയ്യിലുണ്ടായിരുന്ന ടാറ്റൂവും മറ്റ് തിരിച്ചറിയൽ അടയാളങ്ങളും അടിസ്ഥാനമാക്കി മരിച്ചത് കല്യാണിയാണെന്ന് സഹോദരൻ സ്ഥിരീകരിക്കുകയായിരുന്നു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026