BREAKING NEWS

സ്നാപ്പ് ചാറ്റിലൂടെ ഒമ്പാതാംക്ലാസുകാരിയുമായി അടുത്തു, വിവാഹ വാ​ഗ്ദാനം നൽകി ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, അഞ്ചര പവന്റെ മാലയുമായി കടന്നുകളഞ്ഞ 21കാരൻ പിടിയിൽ, നേരത്തെയും സമീന കേസുകളിൽ പ്രതി

· · 1 min read
Share: Copied!

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയിൽ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ 21 കാരനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലി നെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് അഞ്ചരപവന്‍ സ്വര്‍ണ മാലയാണ് പ്രതി തട്ടിയെടുത്തത്. സ്നാപ്ചാറ്റ് വഴിയാണ് പ്രതി ജൂലൈ നാലിന് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയ യുവാവിന് പെണ്‍കുട്ടി നഗ്‌നഫോട്ടോയും അയച്ചു കൊടുത്തു.

തുടര്‍ന്ന് പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും വാഗ്ദാനം ചെയ്തപ്പോള്‍ പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു. എന്നാല്‍ ഇത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ അതിലും വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും വാഗ്ദാ മുഹമ്മദ് അജ്മല്‍ നല്‍കി.

തുടര്‍ന്നാണ് കുട്ടി ഉമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. ഇതോടെ മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസ്സിലാകു എന്ന് പറഞ്ഞതനുസരിച്ച് പ്രതിക്ക് പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്‍കി. അപ്പോള്‍ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു. പ്രതി പിന്നീട് സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി.

മാലയുമായി കടന്നു കളഞ്ഞ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. അജ്മല്‍ കഴിഞ്ഞ വര്‍ഷവും സമാനമായ കേസില്‍ പിടിയിലായിരുന്നു.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026