BREAKING NEWS

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണ കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിക്കവെ ബഹളം വച്ചു, കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന് കള‍ഞ്ഞ് പ്രതി, താന്‍ പോയത് മാമന്റെ കൂടെയെന്ന് കുട്ടി, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

മാ​ന​ന്ത​വാ​ടി: വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ​ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെയായിരുന്നു ദ്വാ​ര​ക പു​ലി​ക്കാ​ട് റോ​ഡ​രി​കി​ലെ വീ​ട്ടു മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന വ​ട്ട​പ്പാ​റ ബി​ജു​വി​ന്റെ മ​ക​ള്‍ ജി​യ​ന്ന എ​ന്ന നാ​ലു വ​യ​സ്സു​കാ​രി​യെ കാ​ണാ​താ​യത്. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, ത​രു​വ​ണ പാ​ല​യാ​ണ ക​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.

രാ​ത്രി 7.50 ഓ​ടെ പു​ലി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും ഒ​രാ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തു​ക​യും വീ​ടി​ന് സ​മീ​പ​ത്താ​യി നി​ർ​ത്തു​ക​യും വാ​ഹ​നം ഓ​ഫ് ചെ​യ്യാ​തെ വീ​ടി​ന​ടു​ത്തേ​ക്ക് ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് സ​മീ​പ​ത്തെ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സ​മ​യം ബി​ജു​വി​ന്റെ പ​ട്ടി കു​ര​ച്ച് ശ​ബ്ദം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ൽ​പ​സ​മ​യ​ത്തി​ന​കം ഇ​യാ​ൾ കു​ട്ടി​യെ വാ​ഹ​ന​ത്തി​ലി​രു​ത്തി തി​രി​ച്ചു​പോ​കു​ന്ന​താ​യി റോ​ഡി​ൽ നി​ന്നും 60 മീ​റ്റ​ർ മാ​റി​യു​ള്ള വീ​ട്ടി​ലു​ള്ള സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്.

മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പൊ​ലീ​സും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 10 മ​ണി​യോ​ട​ടു​ത്ത് ത​രു​വ​ണ പാ​ല​യാ​ണ ക​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ വെ​ച്ചാ​ണ് കു​ട്ടി​യെ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ കൂ​ടി​യാ​യ ജോ​സ് പാ​ല​യാ​ണ കാ​ണു​ന്ന​ത്.

പൊ​ലീ​സും നാ​ട്ടു​കാ​രു​മെ​ത്തി കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ചു. മാ​മ​ന്റെ കൂ​ടെ​യാ​ണ് താ​ന്‍ വ​ന്ന​തെ​ന്ന് കു​ട്ടി ജോ​സി​നോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പി​താ​വി​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തു. കു​ട്ടി​യെ ചെ​വി​യി​ലെ സ്വ​ർ​ണാ​ഭ​ര​ണം ഊ​രി​മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ നാ​ലു വ​യ​സ്സു​കാ​രി ഇ​ത് ചെ​റു​ക്കു​ക​യും ബ​ഹ​ളം വെ​ച്ച​തോ​ടെ കു​ട്ടി​യെ റോ​ഡി​ൽ ഇ​റ​ക്കി വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. പ​രി​സ​ര​ത്തെ സി.​സി ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നീ​ല സ്‌​കൂ​ട്ട​റി​ല്‍ കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​യി പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. വാ​ഹ​ന ന​മ്പ​റും ആ​ളെ​യും തി​രി​ച്ച​റി​യാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്.

BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026