BREAKING NEWS

സ്കൂളിലേക്കു പോകുകയായിരുന്ന 12കാരിയെ സ്കൂളിൽ കൊണ്ടുവിടാമെന്ന വ്യാജേന കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി ചൂഷണംചെയ്തു, എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ ഒന്നുമറിയാത്തപോലെ സ്ഥാനാർഥി പ്രചാരണത്തിനിറങ്ങി- കുട്ടിയുടെ പരാതിയിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്, പ്രതി ഒളിവിൽ

· · 1 min read
Share: Copied!

ചാരുംമൂട്: 12 വയസുകാരിയായ വിദ്യാർഥിനിയെ കാറിൽ കയറ്റി ലൈംഗികമായി ചൂഷണംചെയ്ത സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതിൽ എച്ച്. ദിലീപി(42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

സ്കൂളിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുവിടാമെന്ന വ്യാജേന കാറിൽ കയറ്റിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി ചൂഷണംചെയ്തു. പെൺകുട്ടി എതിർത്തപ്പോൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ബസ്‌സ്റ്റോപ്പിനു സമീപം ഇറക്കിവിട്ടുവെന്ന് പോലീസ് പറയുന്നു.

തുടർന്ന് ഒന്നുമറിയാത്തപോലെ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പോയി. സ്‌കൂളിലെത്തിയ കുട്ടി സഹപാഠികളോടും അധ്യാപകരോടും സംഭവം പറഞ്ഞു. സ്‌കൂൾ അധികൃതരാണ് പോലീസിലറിയിച്ചത്. എസ്.ഐ. അജിത്തിന്റെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026