BREAKING NEWS

‘ഞാൻ പറയുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല’; രാഹുൽ ഗാന്ധിയെ ‘ആക്കി‘ സംസാരിച്ച് പ്രധാനമന്ത്രി ; ബഹിരാകാശ മേഖലയിൽ സ്കൈറൂട്ടിന്റെ യുവ പ്രതിഭകൾ കൈവരിച്ച നേട്ടത്തെ അഭിനന്ദിക്കവെയാണ് മോദിയുടെ ‘കുത്തി ‘ സംസാരിക്കൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച സ്റ്റാർട്ടപ്പായ സ്കൈറൂട്ടിനെ അഭിനന്ദിക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം.

“ഇന്ത്യയിലെ യുവത്വം ബഹിരാകാശ മേഖലയിലേക്ക് പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സ്കൈറൂട്ട് ടീമിലെ അംഗങ്ങളുടെ ശരാശരി പ്രായം 28 വയസ്സാണ്. ഇത്തരത്തിലുള്ള യുവാക്കളാണ് ഈ നേട്ടം കൈവരിച്ചത്. ഞാൻ പറയുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല,” എന്നാണ് മോദി പറഞ്ഞത്.

മോദി പരാമർശിച്ച ’56 വയസ്സുള്ള യുവാവ്’ എന്ന പ്രയോഗം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. നിലവിൽ രാഹുൽ ഗാന്ധിക്ക് 56 വയസ്സാണ്. അദ്ദേഹത്തെ കോൺഗ്രസിന്റെ യുവനേതാവെന്ന് വിശേഷിപ്പിക്കുന്നതിനെ ബിജെപി മുൻപും പലതവണ പരിഹസിച്ചിട്ടുണ്ട്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നടത്തിയ ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

“എല്ലാവരും എന്നെ കള്ളൻ വിജയൻ എന്നാണ് വിളിക്കുന്നത്; ആ പേര് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ; ജീവിതത്തിൽ ആദ്യമായാണ് അത് വിവാദമായത്; ലേഖനം വന്നാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമില്ല” പ്രതികരണവുമായ് വിജയൻ

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026