BREAKING NEWS

പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം;13 രാജ്യങ്ങൾ, 74.58 കോടി; 13 രാജ്യങ്ങൾ, ; നോർവേ സന്ദർശനത്തിന് മാത്രം 17.46 കോടി

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 2026-ൽ ഇതുവരെ നടത്തിയ വിദേശ സന്ദർശനങ്ങൾക്കായി 74.58 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള സന്ദർശനങ്ങളുടെ കണക്കുകളാണ് പുറത്തുവിട്ടത്.

ഈ കാലയളവിൽ പ്രധാനമന്ത്രി 13 രാജ്യങ്ങൾ സന്ദർശിച്ചു. ഇതിൽ ഏറ്റവും കൂടുതൽ ചെലവായത് നോർവേ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് 17.46 കോടി രൂപ ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മലേഷ്യ, ഇസ്രയേൽ, യു.എ.ഇ., നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി, ഫ്രാൻസ്, സ്ലോവാക്യ, സീഷെൽസ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവയാണ് പ്രധാനമന്ത്രി ഈ വർഷം സന്ദർശിച്ച രാജ്യങ്ങൾ.

വിദേശ സന്ദർശനങ്ങളുടെ ചെലവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാർ ഈ വിവരങ്ങൾ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഓരോ സന്ദർശനത്തിന്റെയും ചെലവ് യാത്രയുടെ ദൈർഘ്യം, പ്രതിനിധിസംഘത്തിന്റെ വലിപ്പം, സുരക്ഷാ ക്രമീകരണങ്ങൾ, ഔദ്യോഗിക പരിപാടികൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വ്യത്യാസപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026