BREAKING NEWS

‘അപലപനീയം; പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസം; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’: നരേന്ദ്ര മോദി

· · 1 min read
Share: Copied!

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ ട്രംപ് സുരക്ഷിതാനണെന്നറിഞ്ഞതിൽ അതീവ ആശ്വാസം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരണം അറിയിച്ചത്.

‘പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണമെന്നും’ അദ്ദേഹം കുറിച്ചു.

പ്രദേശിക സമയം ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഡി.സി.യിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്താണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നർ നടന്നുകൊണ്ടിരിക്കെ ഒരു തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെത്തുടർന്ന് ഹോട്ടലിൽ നിന്ന് ഡൊണാൾഡ് ട്രംപിനെയും വാൻസിനെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

ഡൽഹിയിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, ആറ് പേർക്ക് പരിക്ക്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026