കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ഒ.ജെ. ജനീഷിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയതിനെ പരിഹാസിച്ച് പോസ്റ്റുമായി പി.എം. ആർഷോ. മുഖ്യമന്ത്രിയുടെ സമ്മർദത്തെ തുടർന്ന് പോസ്റ്റ് പിൻവലിച്ചതാണെന്നാണ് ആർഷോ പോസ്റ്റിലൂടെ പരിഹസിക്കുന്നു.
‘അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ’ എന്നു കുറിച്ച ആർഷോ, മുഖ്യമന്ത്രിയും ഒ.ജെ. ജനീഷും തമ്മിൽ സംസാരിക്കുന്ന തരത്തിലുള്ള സാങ്കൽപിക വാചകങ്ങളാണ് ട്രോൾ രൂപത്തിൽ പങ്കുവച്ചത്. ഇട്ട പോസ്റ്റ് തനിയെ നീക്കം ചെയ്യുമോ? അതോ മെറ്റയെ കൊണ്ട് കളയിക്കണോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നതും. വേണ്ട, ഞാൻ തന്നെ കളഞ്ഞോളാം എന്ന് ഒ ജെ ജനീഷ് മറുപടി പറയുന്ന രീതിയിലുമാണ് പോസ്റ്റിട്ടത്
പിഎം ആർഷോയുടെ പോസ്റ്റിങ്ങനെ: ‘ഇട്ട പോസ്റ്റ് നീയായിട്ട് തൂക്കുന്നോ, ഞാനെന്റെ മെറ്റയെക്കൊണ്ട് തൂക്കിക്കണോ?
ലെ ഓജെ : തൂക്കി പൂക്കീ തൂക്കി…
അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ.
അതേസമയം മുഖ്യമന്ത്രിയുടെ സമ്മർദത്തെത്തുടർന്നാണ് ഒ.ജെ. ജനീഷ് പോസ്റ്റ് പിൻവലിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും മന്ത്രിയുടെ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെടുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് നീക്കിയതെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷ് തന്നെ വിശദീകരിച്ചത്. വിഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും ജനീഷ് വ്യക്തമാക്കുന്നു.




