BREAKING NEWS

ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ, മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരിന് പിൻതുണ നൽകും- പികെ കുഞ്ഞാലിക്കുട്ടി

· · 1 min read
Share: Copied!

മലപ്പുറം: വെളളാപ്പളളി നടേശന്റെ മലപ്പുറത്തേക്കുറിച്ചുളള വിദ്വേഷ പ്രസംഗത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി രം​ഗത്ത്. ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, ഇത് കേരളമാണ്, വെളളാപ്പളളിയുടെ പരാമർശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടില്ല, പൊതുസമൂഹം തളളിക്കളഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ. ഈ വൃത്തികെട്ട പ്രസ്താവനയ്ക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും ലഭിക്കില്ല. ഇത് കേരളമാണ്. ഇവിടെ ഇങ്ങനെ പറയുന്നവർക്ക് വയനാട്ടിൽ നോട്ടയ്ക്ക് കിട്ടിയ വോട്ടുപോലും കിട്ടില്ല. അവരുടെ പ്രസ്താവനയ്ക്ക് ഒരു വിലയുമില്ല. ആ പ്രസ്താവന പൊതുസമൂഹം തന്നെ തളളിക്കളഞ്ഞതാണ്. ഇനി അതേപ്പറ്റി ചർച്ച ചെയ്യേണ്ട കാര്യമില്ല’- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ ഒരു വിഭാഗത്തിന്റെ സ്വത്തിൽ കണ്ണുവെച്ചവർ നാളെ ഏത് വിഭാഗത്തിന്റെ പേരിലും വരുമെന്നും സഭയുടെ സ്വത്ത് സംബന്ധിച്ച് അവരുടെ ഉളളിലിരിപ്പ് അവർ പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുനമ്പം വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും അതിനുവേണ്ട പിന്തുണ നൽകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘മുസ്ലീം- ക്രിസ്ത്യൻ എന്ന തരത്തിൽ ഒരു പ്രശ്‌നവും വരില്ല. പ്രശ്‌നത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട്. കേരളാ സർക്കാരിന് തന്നെ പരിഹരിക്കാവുന്ന വിഷയമേയുളളു’- അദ്ദേഹം വ്യക്തമാക്കി. വഖഫ് ബിൽ ന്യൂനപക്ഷങ്ങളുടെ അവകാശ വിഷയമാണെന്നും ഇന്ത്യാ മുന്നണിയിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുക എന്നതാണ് ഇനി ചെയ്യാനുളളത്. രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ വെച്ച് ചോദ്യം തന്നെ ചെയ്യും. കബിൽ സിബലുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയിട്ടുണ്ട്. നാളെ മറ്റ് ന്യൂനപക്ഷങ്ങൾക്കും ഈ സാഹചര്യമുണ്ടായേക്കാം.’- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത് എംഎ ബേബിയുടെ പേര് മാത്രം, എതിർത്തത് ബം​ഗാൾ ഘടകം, ഇഎംഎസിനു ശേഷം ജനറൽ സെക്രട്ടറി പദത്തിലെത്തുന്ന മലയാളി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026