LATEST UPDATES

‘ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി, സ്ഥാന മോഹിയല്ല, രാജി പ്രഖ്യാപനം ഏതെങ്കിലും സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല’: പി.കെ. കൃഷ്ണദാസ്; അനുനയനീക്കവുമായി നേതൃത്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് ലഭിച്ച നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം ശ്രീലേഖ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും പദവി പ്രതീക്ഷിച്ചല്ല ശ്രീലേഖ ബിജെപിയിൽ എത്തിയതെന്ന് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. പാർട്ടിക്ക് കരുത്തുപകരാൻ നേതൃനിരയിൽ തന്നെ അവർ തുടരുമെന്നാണ് പ്രതീക്ഷ. രാജി പ്രഖ്യാപനം ഏതെങ്കിലും സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ശ്രീലേഖ തയാറായത് പാർട്ടി നേതാക്കളുടെ അഭ്യർത്ഥനയും സമ്മർദ്ദവും മൂലമാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലുടനീളം മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിത്വമാണ് ശ്രീലേഖയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ നേരിട്ട് ശ്രീലേഖയുമായി ചർച്ച നടത്തും. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതെന്ന് ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ നിലവിൽ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും അടുത്ത അഞ്ച് വർഷവും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്നും പി.കെ. കൃഷ്ണദാസ് അവകാശപ്പെട്ടു.

BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026