BREAKING NEWS

വിമർശിക്കുന്നവർക്കെതിരെ പറയുന്നത് ദിവ്യയുടെ ധാർഷ്‌ട്യം!! അറിവുണ്ട്, പക്ഷെ തിരിച്ചറിവില്ല, ദിവ്യയ്‌ക്ക് സൈക്കോ ഫാൻസിയാണ്, വലതുപക്ഷത്ത് അവരുടെ ഭർത്താവ് ഉൾപ്പെടെയുണ്ട്, അവരാരും നല്ലവരല്ലേ?- പിജെ കുര്യൻ

· · 1 min read
Share: Copied!

പത്തനംതിട്ട: കെകെ രാഗേഷിനെ പുകഴ്‌ത്തി പോസ്റ്റിട്ട ദിവ്യ എസ് അയ്യരെ അതിരൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ദിവ്യ പൊതുവിടത്തിൽ അഭിപ്രായം പറഞ്ഞു. അതിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, വിമർശിക്കുന്നവർക്കെതിരെ പറയുന്നത് ദിവ്യയുടെ ധാർഷ്‌ട്യമാണെന്നും പിജെ കുര്യൻ പറഞ്ഞു.

ഇടതുപക്ഷത്തുള്ളവരെ മാത്രമാണോ ദിവ്യ നല്ലവരായി കണ്ടത്. മനുഷ്യന് വലത് കണ്ണുമുണ്ട്. വലതുപക്ഷത്ത് അവരുടെ ഭർത്താവ് ഉൾപ്പെടെയുണ്ട്. അവരാരും നല്ലവരല്ലേ?. നന്മ വേർതിരിച്ച് കാണുന്നത് ഒരുതരം കണ്ണുരോഗമാണ്. ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്‌ക്കുള്ള ലക്ഷ്‌മണരേഖ കടന്നു. ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ വരും അപ്പോഴും ജോലി ചെയ്യേണ്ടതാണെന്ന് ഓർക്കണം’.

‘കുടുംബത്തിലെ ഒരംഗത്തെ പോലെ പുകഴ്‌ത്തിയെന്നാണ് ദിവ്യ പറയുന്നത്. ഭരണവർഗം മാത്രമാണോ കുടുംബം. ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോ? വികലമായ കാഴ്‌ചപ്പാടാണത്. സിവിൽ സർവീസ് ഉദ്യോഗസ്ഥ നിഷ്‌പക്ഷമതിയായിരിക്കണം. എല്ലാവരെയും ഒരുപോലെ കാണണം. ദിവ്യയ്‌ക്ക് അറിവുണ്ട്. തിരിച്ചറിവില്ല. ദിവ്യയ്‌ക്ക് സൈക്കോ ഫാൻസിയാണ്. അവർ ഭരിക്കുന്ന പാർട്ടിയുടെ ആളായി മുദ്രകുത്തപ്പെട്ടു. അതിൽ അവർക്ക് പല ഗുണങ്ങളും ലഭിക്കും. അതിന് വേണ്ടിയായിരുന്നു പുകഴ്‌ത്തൽ. പിജെ കുര്യൻ പറഞ്ഞു.

അതേസമയം, പൊതുവേദിയിലെ ഇടപെടലുകളിൽ പെരുമാറ്റച്ചട്ടം കൊണ്ട് വരാനുള്ള കെപിസിസി തീരുമാനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഉന്തും തള്ളും കൂടിവരുന്ന സ്ഥിതിയാണ്. പെരുമാറ്റചട്ടം കോൺഗ്രസിൽ ആവശ്യമായിരുന്നു. കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതിൽ തീരുമാനം ഹൈക്കമാന്റിന്റേതാണ്. സംസ്ഥാന കോൺഗ്രസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണമെന്നും പിജെ കുര്യൻ കൂട്ടിച്ചേർത്തു.

രാസലഹരി ഉപയോ​ഗിക്കാറില്ല!! പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ അടിപതറി, ഇടനിലക്കാരൻ സജീറിനെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ, ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്, ഫോണിൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ പോലീസിന്- നടൻ അറസ്റ്റിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026