BREAKING NEWS

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറു വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുള്‍, ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയില്‍, ഉടമ പൊലീസ് കസ്റ്റഡിയില്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസുകാരനെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി നായ കടിച്ചുകീറി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നായയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ പ്രേം നഗർ പ്രദേശത്ത് ആറ് വയസുള്ള ആണ്‍കുട്ടിയെ പിറ്റ്ബുൾ ഇനത്തില്‍പ്പെട്ട നായ കടിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി. വീഡിയോയിൽ, ഒരു പിറ്റ്ബുൾ ആറ് വയസുകാരന്‍റെ നേരെ പാഞ്ഞടുക്കുന്നതും കുട്ടി ഓടാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം അക്രമണകാരികളായ നായ്ക്കളെ വള‍ർത്തുന്ന ഉടമകൾക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് കുട്ടി വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. വിനയ് എൻക്ലേവിലെ തന്‍റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അയൽവാസിയുടെ വീട്ടിലെ വളർത്തുനായയായ പിറ്റ്ബുൾ റോഡിലേക്ക് ഓടിവരികയും ഒരു പ്രകോപനവും കൂടാതെ കുട്ടിയെ അക്രമിക്കുകയുമായിരുന്നു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026