BREAKING NEWS

6 വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുള്‍; ഉടമ അറസ്റ്റില്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രേംനഗര്‍ പ്രദേശത്ത് ആറുവയസ്സുകാരനു നേര്‍ക്ക് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ക്രൂരമായ ആക്രമണം. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് വളര്‍ത്തുനായ ആക്രമിച്ചത്. കുട്ടിയെ നായ കടിച്ചുകുടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്ക് കുട്ടിയുടെ നേര്‍ക്ക് നായ ചാടിവീഴുകയും കടിച്ചുകുടയുകയുമായിരുന്നു. നായ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ കാലിൽപിടിച്ച് വലിച്ച് നായയുടെ കൈയില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അതിനോടകം കുട്ടിയുടെ വലതു ചെവി നായ കടിച്ചെടുത്തിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ രോഹിണിയിലെ ബിഎസ്എ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ (50) അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വില്‍പനയും ഇറക്കുമതിയും നിരോധിച്ച നായ ഇനങ്ങളിലൊന്നാണ് പിറ്റ്ബുള്‍. ഇവയടക്കം ടെറിയേര്‍സ്, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി നായകളുടെ ഇറക്കുമതിയും വില്‍പനയും കേന്ദ്രം നിരോധിച്ചിരുന്നു. മനുഷ്യജീവന് അപകടകാരികളാണ് ഇത്തരം നായകളെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026