BREAKING NEWS

“വണ്ടി എടുത്തുമാറ്റെടാ” ആക്രോശിച്ചുകൊണ്ട് കഴുത്തിന് പിടിച്ചുതള്ളി, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചു, പിണറായി വിജയനെ റെയില്‍വേ സ്റ്റേഷനിലിറക്കിയതിനു പിന്നാലെ ഡ്രൈവര്‍ക്ക് മര്‍ദനം, പരാതിയുമായി എകെജി സെന്റര്‍ ജീവനക്കാരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നാണ് മർദ്ദനമേറ്റതായാണ് പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെ. ആണ് പരാതിക്കാരന്‍. മെയ് 30-ന് വൈകുന്നേരം 4 മണിയോടെ പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരത് ട്രെയിനിൽ യാത്ര തിരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

പോലീസ് അകമ്പടിയോടെ KL 01 CR 4291 എന്ന വാഹനത്തിലാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയത്. അദ്ദേഹം വാഹനം ഇറങ്ങി സ്റ്റേഷനിലേക്ക് പ്രവേശിച്ച ശേഷം, അനൂപ് വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥർ തടസ്സവാദങ്ങളുമായി എത്തുകയായിരുന്നു. “വണ്ടി എടുത്തുമാറ്റെടാ” എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥർ തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് തന്നെ കൈയേറ്റം ചെയ്തതെന്ന് അനൂപ് പരാതിയിൽ ആരോപിക്കുന്നു.

തന്നെ കഴുത്തിന് പിടിച്ചു തള്ളുകയും ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തതായി അനൂപ് പറയുന്നു. സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026