BREAKING NEWS

മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചവർ ഇപ്പോള്‍ അനുഗ്രഹം വാങ്ങാൻ വരിനിൽക്കുന്നു, യു.ഡി.എഫ്‌ നടപ്പാക്കുന്നത് വലതുപക്ഷ കോർപറേറ്റ് ദാസ്യം, ഇവരുടെ വാഗ്ദാനങ്ങളെല്ലാം കേവലം വോട്ട്‌ തട്ടാനുള്ള തന്ത്രങ്ങളാണെന്ന് ജനങ്ങള്‍ക്ക് മനസിലായി തുടങ്ങി, വിമര്‍ശനവുമായി പിണറായി വിജയന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവർ ഭരണം ലഭിച്ചപ്പോൾ അനുഗ്രഹം വാങ്ങാൻ വരിനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ​എൻ.ഡി.എയുടെ ഭാഗമാണ് വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസ്. അദ്ദേഹം മുഖ്യമന്ത്രിയുടെ വീട്ടിലെത്തി അഭിവാദ്യം അർപ്പിക്കുന്നു. അനഭിമതനായിരുന്ന വെള്ളാപ്പള്ളി കുറച്ചുദിവസങ്ങൾകൊണ്ട് ഇവർക്കെങ്ങനെയാണ് അഭിമതനായത്? തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണോ ഇത് വ്യക്തമാക്കുന്നത്? ‘ദേശാഭിമാനി’യിലും ‘ജനയുഗ’ത്തിലും ഇന്ന് പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെയാണ് പിണറായി യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചത്.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റ്‌ ഒരുമാസമാകുമ്പോൾ നിലപാടുകളിൽനിന്ന് പുറകോട്ടുപോകുന്ന കാഴ്ചയാണെന്നും കുറ്റപ്പെടുത്തി. ​നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവകാശപ്പെടുന്നതെങ്കിലും അതിനു കടകവിരുദ്ധമാണ് തീരുമാനങ്ങളെല്ലാം. പി.എം ശ്രീ വിഷയത്തിൽ വലിയ കോലാഹലമാണ് യു.ഡി.എഫ് ഉണ്ടാക്കിയത്. എൽ.ഡി.എഫ് എം.ഒ.യു ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നിർത്തിവെക്കാൻ തീരുമാനിച്ചു. രേഖാമൂലംതന്നെ കത്ത് കേന്ദ്രത്തിന് നൽകുകയും ചെയ്തു. അതുപ്രകാരം പദ്ധതി നടപ്പാക്കാൻ സാധിക്കില്ല. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതിനാൽ നടപ്പാക്കാതെ പറ്റില്ലെന്ന വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വളരെമുമ്പുതന്നെ പി.എം ശ്രീയിൽ ഒപ്പുവെച്ചതാണ്. കോൺഗ്രസിന് പദ്ധതിയോടുള്ള അനുകൂലസമീപനം ഇതിൽനിന്ന് വ്യക്തമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

വലതുപക്ഷ കോർപറേറ്റ് ദാസ്യമാണ് യു.ഡി.എഫ്‌ നടപ്പാക്കുന്നതെന്നും വിമർശനമുന്നയിച്ചു. ജനക്ഷേമ മാതൃകകളെ തകർക്കുന്ന സ്വകാര്യവത്കരണവും സംഘപരിവാർ പ്രീണനവുമായിരിക്കും ഈ യു ടേണിന്റെ ദിശ നിശ്ചയിക്കുക. യു.ഡി.എഫ്‌ വാഗ്ദാനങ്ങളെല്ലാം കേവലം വോട്ട്‌ തട്ടാനുള്ള തന്ത്രങ്ങളായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയെന്നും ലേഖനത്തില്‍ പറയുന്നു.

BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026