BREAKING NEWS

ഒരു മഹാകാര്യം പോലെയാണല്ലോ പരിശോധന, ബാങ്ക് ലോക്കർ തുറക്കുമ്പോൾ വിസ്മയമുണ്ടോ എന്ന് അറിയാമല്ലോ, ഇ ഡി നടപടിയില്‍ പ്രതികരണവുമായി പിണറായി വിജയന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം:  മകൾ വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘ബാങ്ക് ലോക്കർ തുറക്കുമ്പോൾ വിസ്മയമുണ്ടോ എന്ന് അറിയാമല്ലോ, ഒരു മഹാകാര്യം പോലെയാണല്ലോ പരിശോധന’ എന്ന് പിണറായി വാർത്താസമ്മേളനത്തിനിടെ പ്രതികരിച്ചു. അതേസമയം, വീണയുടെ പേരിൽ തിരുവനന്തപുരത്ത് എംജി റോഡിലുള്ള എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ പരിശോധന ഇ.ഡി പൂർത്തിയാക്കി. രണ്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിയത്. സിആർപിഎഫിന്റെ സുരക്ഷയിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ഇ.ഡി ഉദ്യോഗസ്ഥർ ബാങ്കിലെത്തിയത്. രണ്ട് മണിക്കൂറിലധികം നീണ്ട പരിശോധനയാണ് നടന്നത്.

സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, ഇ.ഡി. നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിണറായി വിജയൻ താമസിക്കുന്ന ബേക്കറി ജംങ്ഷനിലെ വീട്ടിൽ ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു. ലോക്കർ ഉണ്ടെന്ന വിവരത്തെ തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. വീണയെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി അവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട ആകെ 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപയാണ് ഇതുവരെ മരവിപ്പിച്ചിട്ടുള്ളത്. അതിൽ വീണയുടെ അക്കൗണ്ടും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറുമുണ്ടെന്ന് വ്യക്തമായത്. സി.എം.ആർ.എലിൽനിന്ന് എക്സാ ലോജിലേക്ക് വന്ന 2.78 കോടി രൂപയുടെ വിനിയോഗമടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ചാണ് പരിശോധന. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലിൽ ഈ പണമിടപാടുകൾ സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.

BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026
BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026